ഫൈനൽ ഡ്രൈവ് പ്രൊപ്പല്ലർ ഷാഫ്റ്റിൽ നിന്നുള്ള കറക്കം റിയർ ആക്സിലിലേക്ക് കൈമാറുന്നത് ഫൈനൽ ഡ്രൈവ് വഴിയാണ്. ഒരു വാഹനത്തിലെ ഫൈനൽ ഡ്രൈവ് പ്രധാനമായും രണ്ട് ധർമ്മങ്ങളാണ് നിറവേറ്റുന്നത്. (1) പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ കറക്കത്തെ 90° കോണിൽ തിരിച്ചുവിടുക. (2) റിയർ ആക്സിലിൽ സ്ഥിരമായ ഒരു സ്പീഡ് റിഡക്ഷൻ സാധ്യമാക്കുക. (സ്പീഡ് കുറച്ച് ടോർക്ക് വർദ്ധിപ്പിക്കുക.) ചെറിയതരം വാഹനങ്ങളിൽ സ്പീഡ് റിഡക്ഷൻ 4:1 വരെയും വലിയ തരം വാഹനങ്ങളിൽ 10:1 വരെയും ആയിരിക്കും. ഫൈനൽ ഡ്രൈവിൽ ബിവൽ പിനിയനും ക്രൗൺ വീലും ഉപയോഗിച്ചോ വേം ആന്റ് ലീൽ ഉപയോഗിച്ചോ ആയിരിക്കും ഗിയർ ക്രമീകരണം നടത്തുന്നത്. 1.സ്ട്രെയിറ്റ് ബെവൽ ഗിയർ ഇത്തരം ഗിയർ സംവിധാനത്തിൽ ബിവൽ പിനിയനിലേയും, ക്രൗൺ വീലിലെയും പല്ലുകൾ നിരപ്പായതായിരിക്കും. മറ്റുള്ള ഫൈനൽ ഡ്രൈവുകളെ അപേക്ഷിച്ച് ലളിതവും, ചിലവ് കുറഞ്ഞതുമായ ഡ്രൈവാണിത്. ഇത്തരം ഡ്രൈവുകളിൽ ഒരു സമയം ബിവൽപിനിയനിലേയും കൗൺ വീലിലേയും ഒരു ജോഡി പല്ലുകൾ മാത്രം സമ്പർക്കത്തിൽ വരുന്നുള്ളൂ. ഇക്കാരണത്താൽ പല്ലുകൾ അനുഭവപ്പെടുന്ന ലോഡ് വളരെ കൂടുതൽ ആയിരിക്കും. കൂടാതെ ഇത്തരം ഡ്രൈവുകൾ വളരെ ശബ്ദമേറിയതും, തേയ്മാനം കൂടുതൽ ഉള്ളതുമാണ്. 2. സ്‌പൈ...
A study material for Automobile Engineering, MAEE, MMV, Diesel mechanic and Mechanical students. (Both KGCE & NCVT)