Skip to main content

Posts

Showing posts with the label STEERING SYSTEM

RACK AND PINION STEERING

ഇൻഡിപെൻഡന്റ് ഫ്രണ്ട്  സസ്‌പെൻഷൻ സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സ്റ്റിയറിങ് ഗിയർ ബോക്സ് വളരെ കൂടുതലായി ഉപയോഗിക്കുന്നത്. ഒരു റാക്ക് ആൻഡ് പിനിയർ ഗിയർ ബോക്സ്  ലിങ്കേജുകൾ സഹിതം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. റാക്ക്, പിനിയർ, ബോൾ ജോയിന്റുകൾ, ടൈറോഡുകൾ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങൾ പിനിയനെ റാക്കുമായി ചേർത്ത് നിർത്തിയിരിക്കുന്നു. ടൈറോഡുകളെ റാക്കുമായി ബോൾ ജോയിന്റുകളുടെ സഹായത്താൽ ബന്ധിപ്പിക്കുന്നു. സ്റ്റിയറിങ് വീൽ തിരിക്കുമ്പോൾ ഈ ചലനം പിനിയനെ തിരിക്കുന്നു. പിനിയൻ തിരിയുമ്പോൾ റാക്ക് ഇടത്തേക്കോ വലത്തേക്കോ ചലിക്കുന്നു. ഈ ചലനം ടൈറോഡുകൾ വഴി സ്റ്റബ് ആക്സിലുകളിൽ എത്തി വീലുകളെ ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കുന്നു. സ്റ്റിയറിങ് ഗിയർ ബോക്സിന്റെ അഗ്രങ്ങളേയും ടൈറോഡിനെയും ഒരു റബ്ബർ ബൂട്ട് ഉപയോഗിച്ച് പൊതിഞ്ഞു സംരക്ഷിക്കുന്നു. കൂടാതെ റാക്കിന്റെയും പിനിയന്റേയും പല്ലുകളുടെ ഇടയിലെ വിടവ് ക്രമീകരിക്കുന്നതിനുവേണ്ടി ഒരു ഡാംപർ പ്ലഞ്ചറും അഡ്ജസ്റ്റിങ് നട്ടും റാക്കിന്റെ പുറകിൽ നൽകിയിരിക്കും. മാരുതി, അംബാസഡർ വാഹനങ്ങളിൽ ഇത്തരം ഗിയർ ബോക്സുകൾ കൂടുതലായി ഉപയോഗിക്കുന്നു.

RE CIRCULATING BALL TYPE STEERING GEARBOX

( മലയാളം ) ഇത്തരം സ്റ്റിയറിങ്ങ് ഗിയർബോക്സിൽ സ്റ്റിയറിങ്ങ് ഷാഫ്റ്റിന്റെ അഗ്രത്തിലായി ഒരു വേം നിർമ്മിച്ചിരിക്കുന്നു. വേമിനു പുറത്തായി ഒരു നട്ട് നൽകിയിരിക്കുന്നു. വേമിന്റേയും നട്ടിന്റെയും ത്രഡുകൾക്കിടയിൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ സ്റ്റീൽ ബോളുകൾ നൽകിയിരിക്കുന്നു. വേമിനു മുകളിൽ കൂടി നട്ട് തിരിയുമ്പോൾ ഘർഷണം കുറക്കുന്നതിനും, ഗിയർബോക്സിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ബോളുകൾ സഹായിക്കുന്നു. നട്ടിന് പുറത്തായി നൽകിയിരിക്കുന്ന പല്ലുകൾ ഒരു സെക്ടറിന്റെ പല്ലുകളുമായി ഇണക്കി നിർത്തിയിരിക്കുന്നു. കൂടാതെ സെക്ടറിന്റെ ഷാഫ്റ്റിലായി ഒരു ഡ്രോപ്പ് ആമും നൽകിയിരിക്കും. രണ്ട് സെറ്റ് ബോളുകളെയും റീ സർക്കുലേറ്റ് ചെയ്യുന്നതിനുവേണ്ടി രണ്ട് ഗൈഡ് കളും നട്ടിൽ നൽകിയിരിക്കും.       സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ വേം തിരിയുന്നു. എന്നാൽ നട്ടിനെ സെക്ടറുമായി ഇണക്കി നിർത്തിയിരിക്കുന്നതിനാൽ അതിന് തിരിയുവാൻ കഴിയുന്നില്ല. വേം തിരിയുന്ന ദിശകൾക്കനുസരിച്ച് നട്ട് വേമിൽ കൂടി മുന്നോട്ടോ പുറകോട്ടോ ചലിക്കുന്നു. ഇതേ സമയം സ്റ്റീൽ ബോളുകൾ ചാലുകളിൽ കൂടി ചുറ്റിത്തിരിയുന്നു. നട്ടിന്റെ ചലനത്തിനനുസരിച്ച്...

TROUBLES IN STEERING SYSTEM

1. Vehicle Wander Vehicles suffering from wander are difficult to hold in a straight line, the driver is continually having to adjust the steering to keep it moving in a straight line. There are many causes of wander, including excessive caster, loose or worn steering linkages and worn steering gears 2. Wheel Wobble In general, steering wheel shimmy refers to visible or tactile steering wheel shake. ... Vibrations that occur at low speed and worsen progressively, usually referred to as a steering “wobble” at low speeds, are likely related to physical imbalances, such as tire flat spots, bent wheels or axles, or seized joints 3. High speed shimmy This is the most obvious and the most common reason that you might experience a shaking steering wheel. ... Shaking from tires that are out of balance is likely to start when you're going around 50 miles per hour or faster, though it may start to become less noticeable again at higher speeds. [മലയാള പരിഭാഷ ] സ്റ്റിയറിങ്ങ് വ്യവസ്ഥയിലെ പ്രധാന...

WORM AND ROLLAER STEERING GEARBOX

Worm and Roller ( മലയാളം- പ്രവർത്തനം ) ഇത്തരം ഗിയർബോക്സുകളിൽ സ്റ്റിയറിങ്ങ് ഷാഫ്റ്റിന്റെ അഗ്രത്തി ലായി ഒരു വേം നൽകിയിരിക്കുന്നു. വേമിന്റെ വ്യാസം അതിന്റെ അഗ്രങ്ങളിൽ കൂടുതലും, മധ്യഭാഗത്ത് കുറവും ആയിരിക്കും. ഇക്കാരണത്താൽ വേമുമായി ഇണക്കി നിർത്തിയിരിക്കുന്ന റോളറിന് എല്ലാ അവസ്ഥകളിലും വേമുമായി ഇണങ്ങി നിൽക്കുവാൻ സാധിക്കുന്നു. റോളറിനെ ഒരു ക്രോസ്സ് ഷാഫ്റ്റിലായിട്ടാണ് കയറ്റി നിർത്തിയിരിക്കുന്നത്. ക്രോസ് ഷാഫ്റ്റിന്റെ ആഗ്രത്തായി ഒരു ഡ്രോപ്പ് ആം ഉറപ്പിച്ച് നിർത്തിയിരിക്കുന്നു.          സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ ഷാഫ്റ്റ് വേമിനെ തിരിക്കുന്നു. വേം അതുമായി ഇണങ്ങി നിൽക്കുന്ന റോളറിനെ തിരിക്കുന്നു. വേമിന്റെ പല്ലു കളിൽകൂടി റോളർ തിരിഞ്ഞ് നീങ്ങുമ്പോൾ അതിനോടൊപ്പം ക്രോസ് ഷാഫ്റ്റും ഡ്രോപ്പ് ആമും തിരിക്കപ്പെടുന്നു. ഡ്രോപ്പ് ആമിന്റെ ചലനം സ്റ്റിയറിങ്ങ് ലിങ്കേജുകൾ വഴി വീലുകളിലെത്തി അവയെ ഇടത്തേക്കോ വലത്തേക്കോ തിരിക്കുന്നു. സ്റ്റിയറിങ്ങ് ഷാഫ്റ്റിനുണ്ടാകുന്ന എൻഡ് പ്ലേ സ്ക്രൂവിന്റെയും ലോക്ക് നട്ടിന്റെയും സഹായത്താൽ ക്രമീകരിക്കാവുന്നതാണ്.

WORM AND WHEEL STEERING GEARBOX

The above figure shows the simple diagram of a worm and wheel steering gear box. It have a steering shaft, worm, wheel and a drop arm. One end of the steering shaft having a thread called worm. Other end of steering shaft is also connected to the steering wheel. The worm is meshed with the gears on the worm wheel. The drop arm is rigidly connected to worm wheel, so when the worm wheel rotates the drop arm convets rotational motion to reciprocating motion. When the driver turns the steering wheel, also the wheel starts to rotate with the help of worm attached with the steering shaft. So the circular motion is converted into up and dowm motion. Some times a sector is used instead of worm wheel is called worm and sector steering gearbox. [മലയാള പരിഭാഷ] ഒരു വേം ആന്റ് വീൽ സ്റ്റിയറിങ്ങ് ഗിയർബോക്സിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ ഷാഫ്റ്റിൽ നൽകിയിരിക്കുന്ന വേം തിരിയുന്നു. വേം, വീലുമായി ഇണക്കി നിർത്തിയി രിക്കുന്നതിനാൽ വീലും ഇതിനൊപ്പം തിരിയുന്ന...