Posts

Showing posts from February 22, 2022

THREE QUARTER FLOATING AXLE

Image
സെമി ഫ്ളോട്ടിങ്ങ് തരത്തിന്റെയും, ഫുൾഫ്ളോട്ടിങ്ങ് തരത്തിന്റെയും ഒരു സമ്മിശ്ര രൂപമാണിത്. ഇതിൽ വീൽ ഹബിനും ആക്സിൽ കേസിങ്ങിനും ഇടയിലായിട്ടാണ്. ബെയറിങ്ങ് നൽകുന്നത്. ഇക്കാരണത്താൽ വാഹനഭാരംമൂലം ആക്സിൽ ഷാഫ്റ്റിന് ബെന്റിങ്ങ് മൊമന്റിനെയും, ഷിയറിങ്ങ് ഫോഴ്സിനെയും താങ്ങേണ്ടതായി വരുന്നില്ല. ഇതെല്ലാം ആക്സിൽ കേസിങ്ങാണ് വഹിക്കുന്നത്. കാറുകളിലും, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളിലുമാണ് ഇത്തരം രീതികൂടുതലായും ഉപയോഗിച്ചുവരുന്നത്.

FULL FLOATING AXLE

Image
വളരെ കരുത്തേറിയതും, ഹെവി ഡ്യൂട്ടി തരം വാഹനങ്ങളിൽ കൂടു തലായി ഉപയോഗിക്കുന്നതുമായ ആക്സിൽ ഷാഫ്റ്റ് സപ്പോർട്ടിങ്ങ് രീതി യാണിത്. ആക്സിൽ കേസിങ്ങിന് മുകളിലായി രണ്ട് ടേപ്പർ റോളർ ബെയറിങ്ങുകളിലായി ഒരു ഫ്ളാഞ്ച്ഡ് സ്ളീവ് നൽകിയിരിക്കുന്നു. ഇതിലേക്കാണ് വീലുകലെ ഘടിപ്പിക്കുന്നത്. കൂടാതെ ആക്സിൽ ഷാഫ്റ്റിന് പുറത്തായും ഫ്ളാഞ്ചുകൾ നിർമ്മിച്ചിരിക്കും. ഇതിനെ ബോൾട്ടുകളുടെ സഹായത്താൽ ഫ്ളാഞ്ച്ഡ് സ്ളീവിലേക്ക് ചേർത്ത് നിർത്തിയിരിക്കുന്നു. ടേപ്പർ റോളർ ബെയറിങ്ങുകൾ സൈഡ് ലോഡുകളെ വഹിക്കുവാൻ ശേഷിയുള്ളതാണ്. ആക്സിൽ ഷാഫ്റ്റ് ഡ്രൈവിങ്ങ് ടോർക്ക് മാത്രമെ വഹിക്കുന്നുള്ളൂ. വാഹനഭാരം ആക്സസിൽ കേസിങ്ങിൽ നിന്നും ബെയറിങ്ങുകൾ വഴി വീലുകളിലേക്കാണ് എത്തുന്നത്. ഇക്കാരണത്താൽ ആക്സിൽ ഷാഫ്റ്റിന് ഏതെങ്കിലും രീതിയിൽ തകരാറ് സംഭവിച്ചാൽ വീലുകളെ ഉയർത്താതെ തന്നെ ആക്സിൽ ഷാഫ്റ്റ് അഴിച്ചുമാറ്റുവാൻ സാധിക്കുന്നു.

SEMI FLOATING AXLE

Image
ഇത്തരം രീതിയിൽ ആക്സിൽ ഷാഫ്റ്റിന്റെ പുറത്തെ അഗ്രത്തായി വീൽഹബിനെ ഒരു ടേപ്പർ കീയുടെയും നട്ടിന്റെയും സഹായത്താൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. പ്ലെൻസുകളോടു കൂടിയ ആക്സസിൽ ഷാഫ്റ്റിന്റെ അകത്തെ അഗ്രത്തെ ഡിഫൻഷ്യൽ യൂണിറ്റിലെ സൺ ഗിയറിലേക്ക് കയറ്റിയിട്ടിരിക്കുന്നു. ആക്സിൽ ഷാഫ്റ്റിന്റെ പുറത്തെ അഗ്രത്ത് നൽകിയിരിക്കുന്ന ഒരു ബെയറിങ്ങിന്റെ സഹായത്താൽ ഷാഫ്റ്റിനെ കേസിങ്ങിൽ സപ്പോർട്ട് ചെയ്ത് നിർത്തുന്നു. വാഹനഭാരം ആക്സിൽ കേസിങ്ങിൽ നിന്നും ബെയറിങ്ങ് വഴി ആക്സിൽ ഷാഫ്റ്റിൽ എത്തുകയും, അവിടെ നിന്ന് റോഡ് വീലുകളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. ഇത്തരം ആക്സിൽ സപ്പോർട്ടിങ്ങ് രീതി വളരെ ലളിതവും ചിലവ് കുറഞ്ഞതുമാണ്. ആക്സിൽ ഷാഫ്റ്റ് ഡ്രൈവിങ്ങ് ടോർക്കിന് പുറമെ എല്ലാ ലോഡുകളും വഹിക്കുന്നതിനാൽ വ്യാസം കൂട്ടിയാണ് നിർമ്മിക്കുന്നത്. കൂടുതലായും കാറുകളിലാണ് ഇത്തരം ആക്സിൽ സപ്പോർട്ടിങ്ങ് രീതി കൂടുതലായും ഉപയോഗിക്കുന്നത്.