FINAL DRIVE
ഫൈനൽ ഡ്രൈവ്
പ്രൊപ്പല്ലർ ഷാഫ്റ്റിൽ നിന്നുള്ള കറക്കം റിയർ ആക്സിലിലേക്ക് കൈമാറുന്നത് ഫൈനൽ ഡ്രൈവ് വഴിയാണ്. ഒരു വാഹനത്തിലെ ഫൈനൽ ഡ്രൈവ് പ്രധാനമായും രണ്ട് ധർമ്മങ്ങളാണ് നിറവേറ്റുന്നത്.
(1) പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ കറക്കത്തെ 90° കോണിൽ തിരിച്ചുവിടുക.
(2) റിയർ ആക്സിലിൽ സ്ഥിരമായ ഒരു സ്പീഡ് റിഡക്ഷൻ സാധ്യമാക്കുക. (സ്പീഡ് കുറച്ച് ടോർക്ക് വർദ്ധിപ്പിക്കുക.)
ചെറിയതരം വാഹനങ്ങളിൽ സ്പീഡ് റിഡക്ഷൻ 4:1 വരെയും വലിയ തരം വാഹനങ്ങളിൽ 10:1 വരെയും ആയിരിക്കും. ഫൈനൽ ഡ്രൈവിൽ ബിവൽ പിനിയനും ക്രൗൺ വീലും ഉപയോഗിച്ചോ വേം ആന്റ് ലീൽ ഉപയോഗിച്ചോ ആയിരിക്കും ഗിയർ ക്രമീകരണം നടത്തുന്നത്.
1.സ്ട്രെയിറ്റ് ബെവൽ ഗിയർ
ഇത്തരം ഗിയർ സംവിധാനത്തിൽ ബിവൽ പിനിയനിലേയും, ക്രൗൺ വീലിലെയും പല്ലുകൾ നിരപ്പായതായിരിക്കും. മറ്റുള്ള ഫൈനൽ ഡ്രൈവുകളെ അപേക്ഷിച്ച് ലളിതവും, ചിലവ് കുറഞ്ഞതുമായ ഡ്രൈവാണിത്. ഇത്തരം ഡ്രൈവുകളിൽ ഒരു സമയം ബിവൽപിനിയനിലേയും കൗൺ വീലിലേയും ഒരു ജോഡി പല്ലുകൾ മാത്രം സമ്പർക്കത്തിൽ വരുന്നുള്ളൂ. ഇക്കാരണത്താൽ പല്ലുകൾ അനുഭവപ്പെടുന്ന ലോഡ് വളരെ കൂടുതൽ ആയിരിക്കും. കൂടാതെ ഇത്തരം ഡ്രൈവുകൾ വളരെ ശബ്ദമേറിയതും, തേയ്മാനം കൂടുതൽ ഉള്ളതുമാണ്.
2. സ്‌പൈറൽ ബെവൽ ഗിയർ
ഹെലിക്കൽ തരം പല്ലുകളോടുകൂടിയ ഡ്രൈവാണിത്. ഇതിൽ ഒരേ സമയം ഒന്നിൽ കൂടുതൽ ജോഡി പല്ലുകൾ തമ്മിൽ സമ്പർക്കത്തിൽ വരുന്നു. സ്ട്രേറ്റ് ബിവൽ ഗിയറുകളെ അപേക്ഷിച്ച് ഇത്തരം ഡ്രൈവുകൾ ശക്തമായതും പ്രവർത്തിക്കുമ്പോൾ ശബ്ദക്കുറവ് ഉള്ളതുമാണ്.
3. ഹൈപ്പോയിഡ് ഡ്രൈവ്
വാഹനങ്ങളിൽ വളരെ കൂടുതലായി ഉപയോഗിക്കു ന്നതരം ഫൈനൽ ഡ്രൈവാണിത്. കാഴ്ചയിൽ സ്‌പൈറൽ ബിവൽ ഗിയറുകളോട് വളരെയധികം സാമ്യമുള്ളതാണ് ഇവ. ഇത്തരം ഡ്രൈവുകളിൽ കൗൺ വീലിന്റെ മധ്യരേഖക്ക് താഴ്ഭാഗത്ത് കൂടിയാണ് ബിവൽ പിനിയന്റെ മധ്യ രേഖ കടന്നുപോകുന്നത്. ഇക്കാരണത്താൽ പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ ഉയരം കുറക്കുവാനും അതുവഴി ചേസിസ് ഹൈറ്റ് കുറക്കുവാനും കഴിയും. ഇത്തരം ഡ്രൈവുകൾ ചിലവേറിയതാണ്. ഇവയിൽ പ്രത്യേകതരം ലൂബ്രിക്കന്റുകൾ ഉപയോഗിക്കേണ്ടതായി വരുന്നു. നിക്കൽ-കോം അലോയ് സ്റ്റീൽ ഉപയോഗിച്ചാണ് ഫൈനൽ ഡ്രൈവ് ഗിയറുകൾ നിർമ്മിക്കുന്നത്.
4. വോം ആൻഡ് വീൽ
ക്രൗൺ വീലും ഗിയറും ഉപയോഗിച്ചുള്ള ഫൈനൽ ഡ്രൈവുകൾക്ക് പകരം വേം & വീൽ ഉപയോഗിച്ചുള്ള ഫൈനൽ ഡ്രൈവുകൾ ഉപയോഗിക്കുന്നുണ്ട്. മൾട്ടിസ്റ്റാർട്ടോടുകൂടിയ വേമുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഫൈനൽ റിഡക്ഷൻ 6 ൽ കൂടിയ ഹെവി ഡ്യൂട്ടി വാഹ നങ്ങളിലാണ് ഇത്തരം അറേഞ്ച്മെന്റ് ഉപയോഗിക്കുന്നത്.