FOUR STROKE PETROL ENGINE
MAIN PARTS
1. PISTON
2. CYLINDER
3. CONNECTING ROD
4. INLET VALVE
5. EXHAUST VALVE
6. SPARK PLUG
7. CRANK SHAFT
8. FLY WHEEL
9. CAM SHAFT
CONSTRUCTION
A four stroke petrol engine have a piston, connecting rod, crank shaft, inlet valve, exhaust valve and a spark plug. The connecting rod is used to connect the piston and crank shaft. The spark plug and valves are mounted in the cylinder head. Also the valves are operated by cam shaft which is connected to the crank. In this type of engines, there would be a power stroke for every two rotations of crank shaft. It is also known as otto cycle. Each full rotation of crank having two strokes. So one stroke is 180° rotation of flywheel. A four stroke petrol engine having the following strokes.
WORKING
Induction stroke : The crankshaft moves the piston downwards (TDC to BDC). The inlet valve is open and a mixture of fuel and air is sucked into the combustion chamber. It is also known suction stroke. In this stroke crank rotates 180°.
Compression stroke : The piston now moves up again (BDC to TDC), compresses the mixture in the combustion chamber. Both valves are closed. In this stroke the crank totally rotates 360°
Power stroke : The sparking plug ignites the compressed petrol/air mixture, which explodes and forces the piston down (TDC to BDC). In this stroke the crank rotates 540°.
Exhaust stroke : As the piston starts to move upwards (BDC to TDC), the exhaust valve opens, so that the piston pushes the gas left over from the explosion out of the combustion chamber. As the piston begins to move down again, the inlet valve reopens and the next cycle starts again. At the end this stroke the crank completed 720° of rotation.
( മലയാള പരിഭാഷ )
പ്രധാന ഭാഗങ്ങൾ
1. പിസ്റ്റൺ
2. കണക്റ്റിംഗ് റോഡ്
3. സിലിണ്ടർ
4. ഇൻലറ്റ് വാൽവ്
5. എക്സ്ഹോസ്റ്റ് വാൽവ്
6. സ്പാർക് പ്ലഗ്
7. ഫ്ലൈ വീൽ
8. ക്രാങ്ക് ഷാഫ്റ്റ്
9. കാം ഷാഫ്റ്റ്
പിസ്റ്റണിന്റെ നാല് സ്ട്രോക്ക് കൊണ്ടോ ക്രാങ്ക് ഷാഫ്റ്റിന്റെ രണ്ട് കറക്കം കൊണ്ടോ ഒരു പ്രവർത്തന ചക്രം പൂർത്തിയാക്കുന്ന എൻജിനുകളാണ് ഫോർ സ്ട്രോക്ക് എൻജിനുകൾ എന്നറിയപ്പെടുന്നത്.ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ പ്രവർത്തന തത്വത്തെ ഓട്ടോ സൈക്കിൾ എന്ന് അറിയപ്പെടുന്നു.
നിർമാണം:
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ പ്രധാനമായും പിസ്റ്റൺ, സിലിണ്ടർ, കണക്റ്റിംഗ് റോഡ്, എക്സോസ്റ്റ് വാൽവ്, ഇൻലറ്റ് വാൽവ് സ്പാർക്ക് പ്ലഗ് എന്നീ ഭാഗങ്ങളാണ് ഉള്ളത്. സിലിണ്ടറിന് ഉള്ളിൽ പിസ്റ്റണിനെയും ക്രാങ്ക് ഷാഫ്റ്റ് നെയും തമ്മിലൊരു കണക്റ്റിംഗ് റോഡ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഇൻലറ്റ് വാൽവും എക്സോസ്റ്റ് വാൽവും സ്പാർക് പ്ലഗും സിലിണ്ടർ ഹെഡിൽ നൽകിയിരിക്കുന്നു.
പ്രവർത്തനം:
സക്ഷൻ സ്ട്രോക്ക്:
ഈ സമയം പിസ്റ്റൺ TDC യിൽ നിന്നും BDC യിലേക്ക് സഞ്ചരിക്കുകയും ഇൻലറ്റ് വാൽവ് തുറന്നു ഇന്ധന വായു മിശ്രിതത്തെ സിലിണ്ടറിന് ഉള്ളിലേക്ക് കടത്തി വിടുന്നു. സക്ഷൻ സ്ട്രോക്ക് സമയത്ത് ക്രാങ്ക് ഷാഫ്റ്റിന്റെ പകുതി കറക്കം പൂർത്തീകരിക്കുകയും ചെയ്യുന്നു. പിസ്റ്റൺ മുകളിൽ നിന്ന് താഴേക്കു സഞ്ചരിക്കുന്ന അവസരത്തിൽ ചേമ്പറിനുള്ളിൽ ഒരു ന്യൂന മർദ്ദം അനുഭവപ്പെടുന്നു.
കംപ്രഷൻ സ്ട്രോക്ക് :
ഇവിടെ BDC യിൽ നിന്നും പിസ്റ്റൺ TDC യിലേക്ക് സഞ്ചരിക്കുന്നു. അതേസമയം ഇൻലറ്റ് വാൽവും എക്സോസ്റ്റ് വാൽവും അടഞ്ഞു തന്നെയാണ് ഇരിക്കുന്നത്. ആയതിനാൽ ഈ സ്ട്രോക്കിൽ ഇന്ധന വായൂ മിശ്രിതത്തെ സിലിണ്ടറിന് ഉള്ളിൽ മർദ്ദികരിക്കപെടുന്നു. കൂടാതെ ക്രാങ്ക് ഷാഫ്റ്റിന്റെ ഒരു മുഴുവൻ കറക്കം പൂർത്തീകരിക്കുന്നു.
പവർ സ്ട്രോക്ക്:
കംപ്രഷൻ സ്ട്രോക്കിനെ അവസാനം സ്പാർക്ക് പ്ലഗ് പ്രവർത്തിക്കുകയും മർദ്ദികരിച്ച ഇന്ധനം വായു മിശ്രിതത്തെ കത്തിക്കുകയും ചെയ്യുന്നു. ഈ സമയം ചേമ്പറിനുള്ളിൽ ഒരു സ്പോടനം നടക്കുകയും പിസ്റ്റണിനെ TDC യിൽ നിന്നും BDC യിലേക്ക് ചലിപ്പിക്കുന്നു. കൂടാതെ ഈ സമയം ഇൻലറ്റ് വാൽവും എക്സോസ്റ്റ് വാൽവും അടഞ്ഞു തന്നെയാണിരിക്കുന്നത്.
എക്സോസ്റ്റ് സ്ട്രോക്ക്:
ഈ സ്ട്രോക്കിൽ പിസ്റ്റൺ BDC യിൽ നിന്നും TDC യിലേക്ക് ചലിക്കുകയും കത്തിക്കരിഞ്ഞ പുകയും മറ്റും തുറന്നിരിക്കുന്ന എക്സോസ്റ്റ് വാൽവിലൂടെ പുറത്തേക്ക് കളയുന്നു. ഈ സമയം ക്രാങ്ക് ഷാഫ്റ്റിന്റെ 720° കറക്കം പൂർത്തിയാക്കിയിരിക്കും.