SEMI FLOATING AXLE
ഇത്തരം രീതിയിൽ ആക്സിൽ ഷാഫ്റ്റിന്റെ പുറത്തെ അഗ്രത്തായി വീൽഹബിനെ ഒരു ടേപ്പർ കീയുടെയും നട്ടിന്റെയും സഹായത്താൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. പ്ലെൻസുകളോടു കൂടിയ ആക്സസിൽ ഷാഫ്റ്റിന്റെ അകത്തെ അഗ്രത്തെ ഡിഫൻഷ്യൽ യൂണിറ്റിലെ സൺ ഗിയറിലേക്ക് കയറ്റിയിട്ടിരിക്കുന്നു. ആക്സിൽ ഷാഫ്റ്റിന്റെ പുറത്തെ അഗ്രത്ത് നൽകിയിരിക്കുന്ന ഒരു ബെയറിങ്ങിന്റെ സഹായത്താൽ ഷാഫ്റ്റിനെ കേസിങ്ങിൽ സപ്പോർട്ട് ചെയ്ത് നിർത്തുന്നു. വാഹനഭാരം ആക്സിൽ കേസിങ്ങിൽ നിന്നും ബെയറിങ്ങ് വഴി ആക്സിൽ ഷാഫ്റ്റിൽ എത്തുകയും, അവിടെ നിന്ന് റോഡ് വീലുകളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. ഇത്തരം ആക്സിൽ സപ്പോർട്ടിങ്ങ് രീതി വളരെ ലളിതവും ചിലവ് കുറഞ്ഞതുമാണ്. ആക്സിൽ ഷാഫ്റ്റ് ഡ്രൈവിങ്ങ് ടോർക്കിന് പുറമെ എല്ലാ ലോഡുകളും വഹിക്കുന്നതിനാൽ വ്യാസം കൂട്ടിയാണ് നിർമ്മിക്കുന്നത്. കൂടുതലായും കാറുകളിലാണ് ഇത്തരം ആക്സിൽ സപ്പോർട്ടിങ്ങ് രീതി കൂടുതലായും ഉപയോഗിക്കുന്നത്.