FULL FLOATING AXLE
വളരെ കരുത്തേറിയതും, ഹെവി ഡ്യൂട്ടി തരം വാഹനങ്ങളിൽ കൂടു തലായി ഉപയോഗിക്കുന്നതുമായ ആക്സിൽ ഷാഫ്റ്റ് സപ്പോർട്ടിങ്ങ് രീതി യാണിത്. ആക്സിൽ കേസിങ്ങിന് മുകളിലായി രണ്ട് ടേപ്പർ റോളർ ബെയറിങ്ങുകളിലായി ഒരു ഫ്ളാഞ്ച്ഡ് സ്ളീവ് നൽകിയിരിക്കുന്നു. ഇതിലേക്കാണ് വീലുകലെ ഘടിപ്പിക്കുന്നത്. കൂടാതെ ആക്സിൽ ഷാഫ്റ്റിന് പുറത്തായും ഫ്ളാഞ്ചുകൾ നിർമ്മിച്ചിരിക്കും. ഇതിനെ ബോൾട്ടുകളുടെ സഹായത്താൽ ഫ്ളാഞ്ച്ഡ് സ്ളീവിലേക്ക് ചേർത്ത് നിർത്തിയിരിക്കുന്നു. ടേപ്പർ റോളർ ബെയറിങ്ങുകൾ സൈഡ് ലോഡുകളെ വഹിക്കുവാൻ ശേഷിയുള്ളതാണ്.
ആക്സിൽ ഷാഫ്റ്റ് ഡ്രൈവിങ്ങ് ടോർക്ക് മാത്രമെ വഹിക്കുന്നുള്ളൂ. വാഹനഭാരം ആക്സസിൽ കേസിങ്ങിൽ നിന്നും ബെയറിങ്ങുകൾ വഴി വീലുകളിലേക്കാണ് എത്തുന്നത്. ഇക്കാരണത്താൽ ആക്സിൽ ഷാഫ്റ്റിന് ഏതെങ്കിലും രീതിയിൽ തകരാറ് സംഭവിച്ചാൽ വീലുകളെ ഉയർത്താതെ തന്നെ ആക്സിൽ ഷാഫ്റ്റ് അഴിച്ചുമാറ്റുവാൻ സാധിക്കുന്നു.