CONE CLUTCH
CONE CLUUTCH
Clutch is a mechanism, which is used to connect and disconnect the transmission from engine. It placed in between engine and gear box.
MAIN PARTS
1. Male cone
2. Female cone
3. Return spring
4. Clutch shaft
5.Friction pad
CONSTRUCTION:
A simple diagram of a cone clutch is shown in the above figure. It consists of a male cone, female cone, a return spring and a clutch shaft. The female cone is attached with the fly wheel, And the pressure spring is pressed the male cone against the female cone. The spring is placed just behind he male cone. The friction lining is placed the outer surface of male cone to reduce the wear and tear while clutch engaging and disengaging. The clutch shaft is also connected with gear box and male cone.
WORKING PRINCIPLE
When the driver press the clutch pedal, the linkages moves the male cone against the pressure spring or away from the female cone through a thrust bearing, so the spring is become compressed in this condition. It causes a small gap in between male and female cone. At this time the clutch can't transmit the rotational motion. It called clutch is in disengaged condition.
When the driver releases the clutch pedal, the male cone moves towards the female cone by the pressure of return spring. And it engage with each other. So it transmits the rotational motion to the gear box through the clutch shaft. This condition is known as clutch engage.
(മലയാള പരിഭാഷ)
കോൺ ക്ലച്ച്
ഡ്രൈവറുടെ ആവശ്യാനുസരണം എൻജിനും റോഡ് വീലും തമ്മിലുള്ള ബന്ധം താൽകാലികമായി വിഛേദിക്കാനും പുനസ്ഥാപിക്കാനും വേണ്ടിയാണ് ക്ലച്ച് ഉപയോഗിക്കുന്നത്. എൻജിനും ഗിയർ ബോക്സിനും ഇടയിലാണ് ക്ലച്ചിന്റെ സ്ഥാനം.
(ഇവിടെ ചിത്രം വരയ്ക്കുക)
പ്രധാന ഭാഗങ്ങൾ :
1. മെയിൽ കോൺ
2. ഫീമെയിൽ കോൺ
3. റിട്ടേൺ സ്പ്രിംഗ്
4. ക്ലച്ച് ഷാഫ്റ്റ്
5. ഫ്രിക്ഷൻ ലൈനിങ്
നിർമാണം:
ഒരു കോൺ ക്ലച്ചിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനമായും മെയിൽ കോൺ, ഫീമെയിൽ കോൺ, ഫ്രിക്ഷൻ പാഡ് റിട്ടേൺസ് സ്പ്രിംഗ്, ക്ലച്ച് ഷാഫ്റ്റ് എന്നീ ഭാഗങ്ങളാണ് ഉള്ളത്. ഫീമെയിൽ കോണിനെ സ്ഥിരമായി ഫ്‌ളൈ വീലിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. തേയ്മാനം കുറയ്ക്കുന്നതിന് വേണ്ടി മെയിൽ കോണിന്റെ ഘർഷണ പ്രതലത്തിൽ ഫ്രിക്ഷൻ ലൈനിങ് നൽകിയിട്ടുണ്ട്. മെയിൽ കോണിന്റെ പുറകിലായി റിട്ടേൺ സ്പ്രിംങും ക്ലച്ച് ഷാഫ്റ്റും നൽകിയിട്ടുണ്ട്.
പ്രവർത്തനം :
ഡ്രൈവർ ക്ലച്ച് പെടലിൽ കാലമർത്തുമ്പോൾ ആ ബലം ലിങ്കേജുകൾ വഴി മെയിൽ കോണിൽ എത്തുകയും, മെയിൽ കോണിനെ സ്പ്രിങ്ന്റെ മർദ്ദത്തിന് എതിരായി പുറകിലേക്ക് ചലിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മെയിൽ കോണിലനും ഫീമെയിൽ കോണിനുമിടയിൽ ഒരു വിടവ് ഉണ്ടാവുകയും കറക്കത്തെ കൈമാറ്റം ചെയ്യാതിരിക്കുകയും ചെയുന്നു. ഈ അവസ്ഥയെ ക്ലച്ച് ഡിസ്എൻഗേജ് എന്ന് പറയുന്നു.
ഡ്രൈവർ ക്ലച്ച് പെഡലിൽനിന്ന് കാല് എടുക്കുമ്പോൾ റിട്ടേൺ സ്പ്രിംഗ് മെയിൽ കോണിനെ ഫീമെയിൽ കോണിലേക്ക് ചേർത്തു നിർത്തുന്നു. ഈ സമയം ഫീമെയിൽ കോണിൽ നിന്നുള്ള കറക്കം മെയിൽ കോൺ വഴി ക്ലച്ച് ഷാഫ്റ്റിലേക്ക് എത്തുകയും ഗിയർ ബോക്സിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. ഈ അവസ്ഥയെ ക്ലച്ച് എൻഗേജ് എന്നു പറയുന്നു.