MASTER CYLINDER-16
CONSTRUCTION
The master cylinder is so-called 'heart' of the hydraulic brake system. It has two chambers, a reservoir and a compression chamber. Other important parts are the piston, return spring, rubber seals, and check valve (one way valve) push rod.
WORKING
When the brake pedal is pressed, the push rod moves the piston forward. When the piston passes the bypass port, the fluid inside the compression chamber is compressed and the check valve is opened and pumped into the wheel cylinders. When the pedal is released, the piston moves backwards with the help of the return spring. However, since the check valve is closed for a few seconds, the pumped fluid cannot return to the compression chamber. This is due to the inertia of the brake fluid and the pressure of the compression spring. This results in a vacuum in the compression chamber, which deflects the primary seal inwards and transports the fluid from the rear of the piston to the compression chamber through the piston hole. This eliminates the possibility of air intrusion into the system. When the piston moves backwards again, the check valve vibrates from its seat and as a result the fluid pumped in the pipelines reaches the entire compression chamber. Thus the excess fluid at this time when the compression chamber is full enters the reservoir through the passport. The cap is vented to maintain atmospheric pressure inside the reservoir. The secondary seal is used to prevent fluid from leaking out through the rear of the piston. The stop washer stops the rear movement of the piston. The sur clip prevents the stop washer from being pushed out. The fluid required for pumping enters the compression chamber through the intake port. The function of the rubber boot is to prevent water, dust and dirt from entering the master cylinder. The push rod is connected to the brake pedal by means of suitable linkages.
മാസ്റ്റർ സിലിണ്ടർ :
നിർമ്മാണം
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിന്റെ 'ഹൃദയം' എന്ന് വിശേഷിപ്പിക്കുന്ന ഭാഗമാണ് മാസ്റ്റർ സിലിണ്ടർ. ഇതിന് റിസർവോയർ, കബ്രഷൻ ചേമ്പർ എന്നീ രണ്ട് ചേമ്പറുകളുണ്ട്. മറ്റു പ്രധാന ഭാഗങ്ങളാണ് പിസ്റ്റൺ, റിട്ടേൺ സ്പ്രിങ്, റബ്ബർ സീൽസ്, ചെക്ക് വാൾവ് (വൺവേ വാൾവ്) പുഷ് റോഡ് തുടങ്ങിയവ.
പ്രവർത്തനം
ബ്രേക്ക് പെഡൽ അമർത്തുമ്പോൾ പുഷ് റോഡ് പിസ്റ്റണിനെ മുന്നിലോട്ട് ചലിപ്പിക്കുന്നു. പിസ്റ്റൺ ബൈപാസ് പോർട്ടിനെ മറികടന്നാൽ കംപ്രഷൻ ചേംമ്പറിനകത്ത ഫ്ളൂയിഡ് മർദ്ദീകരിക്കപ്പെട്ട് ചെക്ക് വാൾവിനെ തുറന്ന് വീൽ സിലിണ്ടറുകളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. പെഡൽ റിലീസ് ചെയ്യുമ്പോൾ റിട്ടേൺ സ്പിങ്ങിന്റെ സഹായത്താൽ പിസ്റ്റൺ പുറകിലോട്ട് ചലിക്കുന്നു. എന്നാൽ ഏതാനും നിമിഷ നേരത്തേക്ക് ചെക്ക് വാൽവ് അടഞ്ഞിരിക്കുന്നതിനാൽ പമ്പ് ചെയ്യപ്പെട്ട ഫ്ളൂയിഡിന് തിരിച്ച് കംപ്രഷൻ ചേബറിൽ എത്താൻ സാധിക്കില്ല. ബ്രേക്ക് ഫ്ളൂയിഡിന്റെ ജഡത്വവും കംപ്രഷൻ സ്പ്രിങ്ങിന്റെ പ്രഷറും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ ഫലമായി കംപ്രഷൻ ചേമ്പറിൽ ഒരു വാക്വം സംജാതമാവുകയും ഇത് പ്രൈമറി സീലിനെ ഉളളിലോട്ട് ഡിഫ്ളക്ട് ചെയ്യിച്ച് പിസ്റ്റ്ണിന്റെ പിൻഭാഗത്തെ ഫ്ളൂയിഡിനെ പിസ്റ്റൺ ഹോളിലൂടെ കംപ്രഷൻ ചേംമ്പറിൽ എത്തിക്കുന്നു. ഇപ്രകാരം സിസ്റ്റത്തിനകത്തേക്ക് എയർ കയറുവാനുളള സാധ്യത ഇല്ലാതാക്കുന്നു. പിസ്റ്റൺ വീണ്ടും പുറകോട്ടു ചലിക്കുമ്പോൾ ചെക്ക് വാൽവ് അതിന്റെ സീറ്റിൽ നിന്ന് ഇളകുന്നതിന്റെ ഫലമായി പൈപ്പ് ലൈനുകളില പമ്പ് ചെയ്യപ്പെട്ട ഫ്ളൂയിഡ് മുഴുവൻ കംപ്രഷൻ ചേംമ്പറിൽ എത്തുന്നു. ഇപ്രകാരം കംപ്രഷൻ ചേംമ്പർ നിറഞ്ഞിരിക്കുന്ന ഈ സമയത്ത് അധികമായെത്തുന്ന ഫ്ളൂയിഡ് ബൈ പാസ് പോർട്ടിലൂടെ റിസർവോയറിലെത്തുന്നു. റിസർവോയറിനകത്ത് അന്തരീക്ഷ മർദ്ദം നിലനിർത്തുന്നതിനാണ് ക്യാപ്പിൽ എയർവെന്റ് കൊടുത്തിരിക്കുന്നത്. പിസ്റ്റ്ണിന്റെ പിൻഭാഗത്തിലൂടെ ഫ്ളൂയിഡ് പുറത്തേക്ക് ലീക്കാവുന്നത് തടയുന്നതിനാണ് സെക്കന്ററി സീൽ ഉപയോഗിക്കുന്നത്. പിസ്റ്റ ണിന്റെ പിന്നിലോട്ടുളള ചലനം നിറുത്തുന്നത് സ്റ്റോപ്പ് വാഷറാണ്. സ്റ്റോപ്പ് വാഷർ പുറത്തേക്ക് തളളി വരുന്നത് തടയുന്നത് സർ ക്ലിപ്പാണ്. പമ്പിങ്ങിനാവശ്യമായ ഫ്ളൂയിഡ് കംപ്രഷൻ ചേംമ്പറിനകത്തെത്തുന്നത് ഇൻടെയ്ക്ക് പോർട്ടിലൂടെയാണ്. മാസ്റ്റർ സിലിണ്ടറിനകത്തേക്ക് വെളളം, പൊടി, ചെളി എന്നിവ കയറുന്നത് തടയുക എന്നതാണ് 'റബ്ബർ ബൂട്ടിന്റെ ധർമ്മം. പുഷ്റോഡ് അനുയോജ്യമായ ലിങ്കേജുകൾ വഴി ബ്രേക്ക് പെഡലിലേക്ക് ബന്ധിപ്പിച്ചിരിക്കും.