BRAKE SYSTEM (Function)-01
വാഹനത്തിന്റെ നിയന്ത്രണസംവിധാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രേക്കുകൾ. ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തെ കുറഞ്ഞ ദൂരത്തിനുള്ളിൽ സുരക്ഷിതമായി നിർത്തുവാനാണ് ബ്രേക്കുകൾ ഉപയോ ഗിക്കുന്നത്. ചലിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഗതികോർജ്ജം (കൈനറ്റിക് എനർജി) താപോർജ്ജമാക്കി (ഹീറ്റ് എനർജി) മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്.