DISC BRAKE-09


Disc Brake : The disc brake consists of a  steel disc, fitted behind the wheel. A fixed caliper carries two slave cylinders, each with a piston which forces the brake pad against the disc, which is gripped firmly between the two pads. Overheating is less likely because the whole thing – the disc and both pads – is mounted in the open air where it is cooled directly by air blowing over it. Other advantages are the ease with which worn pads can be renewed compared with the brake shoes in drum brakes, and built-in resistance to water; any water on the disc is immediately flung off by centrifugal force.

ഒരു ഡിസ്ക് ബ്രേക്കിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. വീൽ ഹബ്ബുമായി ഘടിപ്പിച്ച് നിർത്തിയിരിക്കുന്ന ഒരു ഡിസ്കും അതിനു മുകളിലായി കയറ്റി നിർത്തിയിരിക്കുന്ന ഒരു കാലിപ്പറുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. മധ്യത്തിൽ കൂടി പൊഴികൾ നിർമ്മിച്ച തരം ഡിസ്ക്കുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവയെ വെന്റിലേറ്റഡ് ഡിസ്കുകൾ എന്നു വിളിക്കുന്നു. ഇത്തരം ഡിസ്കുകൾക്ക് പെട്ടെന്ന് തണുക്കുവാനുള്ള കഴിവുണ്ടായിരിക്കും. കാലിപ്പറിനെ വാഹനത്തിന്റെ സ്ഥിരമായ ഏതെങ്കിലും ഭാഗത്തായിരിക്കും ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. കാലിപ്പറിന് ഡിസ്കിന് ഇരു വശത്തായി രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓരോ ഭാഗത്ത് നിന്നും ഡിസ്കിന്റെ വശത്തേക്ക് ഓരോ പിസ്റ്റൺ നൽകിയിരിക്കുന്നു. പിസ്റ്റണിനും ഡിസ്കിനുമിടയ്ക്ക് ഫ്രിക്ഷൻ പാഡുകൾ നൽകിയിരിക്കും. കാലിപ്പറിന് ഇരുവശത്തുമുള്ള പിസ്റ്റണിന് പുറകിലുള്ള ചേമ്പറിലേക്ക് ഡ്രിൽ ചെയ്തിരിക്കുന്ന പാസേജ് വഴി ഫ്ളൂയിഡ് എത്തിക്കുന്നു. കൂടാതെ പിസ്റ്റണിനും, സിലിണ്ടറിനും ഇടയിൽ റബ്ബർ കൊണ്ട് നിർമ്മിച്ച ഒരു സീലിങ്ങ് റിങ്ങ് നൽകിയിരിക്കും ബ്രേക്ക് പെഡൽ പ്രവർത്തിപ്പിക്കുമ്പോൾ മർദ്ദീകരിക്കപ്പെട്ട ഫ്ളൂയിഡ് കാലിപ്പറിന്റെ ഇരുവശത്തുമുള്ള സിലണ്ടറിൽ എത്തുന്നു. ഫ്ളൂയിഡ് ചെലുത്തുന്ന മർദ്ദം കാരണം പിസ്റ്റൺ പുറത്തേക്ക് ചലിക്കു ന്നു. പിസ്റ്റണിന്റെ ചലനം ഫിക്ഷൻ പാഡ്  ഡിസ്‌കിലേക്ക് അമർത്തുന്നു. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന ഡിസ്കിന്റെ ഇരുവശത്തുനിന്നും ഫിക്ഷൻ പാഡുകൾ അമരുന്നതിനാൽ ഡിസ്കിന്റെ കറക്കം നിലക്കുന്നു. ബ്രേക്ക് പെഡലിൽ നിന്നും കാല് ഉയർത്തുമ്പോൾ സിലണ്ടറിലെ ഫ്ലൂയിഡിന്റെ മർദ്ദം കുറയുകയും റബ്ബർ റിങ്ങുകൾ ഒരു റിട്ടേൺ സിങ്ങിനെ പ്പോലെ പ്രവർത്തിച്ച് പിസ്റ്റണിനെ സിലണ്ടറിനുള്ളിലേക്ക് തള്ളുകയും ചെയ്യുന്നു. ഇങ്ങനെ ഡിസ്കിൽ നിന്നും ഫിക്ഷൻ പാഡുകൾ അകന്ന് ബ്രേക്ക്  സ്വതന്ത്രമാവകുകയും ചെയ്യുന്നു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE