INTERNAL EXPANDING TYPE DRUM BRAKE-04


DRUM BRAKE: It consists of a brake drum, which is a strong aluminium or iron casting and is fixed solidly to each wheel. Inside the brake drum are the brake shoes, faced on the outside with the friction material, known as the brake lining. A pair of springs, called pull-off springs, hold the brake shoes just clear of the inside of the rotating drum. how many bends and twists it has.

To operate the brakes, the shoes are forced apart so that they touch the inside of the drum.The hand-brake cable, when pulled, levers the two brake shoes apart at the bottom, forcing them into contact with the inside of the brake drum. Cables were once used to operate the foot brake as well, but in a modern car the brakes are invariably operated by a hydraulic system. This is based on the principle that if you apply pressure to one end of a pipe containing a liquid, an equal pressure will push liquid out of the other end of the pipe, no matter how many bends and twists it has.

ഒരു ഡ്രം ബ്രേക്കിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. ആക്സിൽ ഷാഫ്റ്റിൽ അഗ്രത്തിലുള്ള പിബ്ബിലായി ബ്രേക്ക് ഡ്രം നിർമ്മിച്ചിരിക്കുന്നു. കൂടാതെ ആക്സിൽ കേസിങ്ങിലായി ഒരു ബാക്ക് പ്ലേറ്റും ഉറപ്പിച്ചിരിക്കുന്നു. പ്രസ്ഡ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ബാക്ക് പ്ലേറ്റിലാണ് എക്പാൻഡർ, ആങ്കർ, ബ്രേക്ക് ഷു എന്നിവ ഘടിപ്പിച്ചിരിക്കുന്നത്. ബാക്ക് പ്ലേറ്റ് ഡ്രമ്മിനുള്ളിലേക്ക് പൊടി, ചെളി എന്നിവ കടക്കുന്നത് തടയുകയും ചെയ്യുന്നു. ബ്രേക്ക് ഷൂ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ടോർക്ക് റിയാക്ഷൻ സ്വീകരിക്കുന്നതിനാൽ ബാക്ക് പ്ലേറ്റിനെ ടോർക്ക് പ്ലേറ്റ് എന്ന പേരിലും അറിയപ്പെടുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ രണ്ട് ബ്രേക്ക്ഷൂകൾ ബാക്ക് പ്ലേറ്റിൽ കൊളുത്തി നിർത്തിയിരിക്കുന്നു. ബ്രേക്ക് ഒരു അഡ്ജസ്റ്റർ ഷുകളുടെ ഇടയിൽ നൽകിയിരിക്കും
ഷൂവിലായി ഫ്രിക്ഷണൽ ലൈനിങ്ങുകൾ നൽകിയിരിക്കുന്നു. ഒന്നോ രണ്ടോ റിടാക്ടർ സ്പ്രിങ്ങുകൾ ഉപയോഗിച്ച് ബ്രേക്ക് ഷൂകളെ ഡ്രമ്മിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു. ബ്രേക്ക് ഷൂകളുടെ ഒരഗ്രം ബാക്ക് പ്ലേറ്റിൽ കൊളുത്തി നിർത്തിയിരിക്കുന്നു. അടുത്ത അഗ്രത്തിൽ ബ്രേക്ക് പ്രവർത്തി ക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം അനുഭവപ്പെടുന്നു. ഈ അവസരത്തിൽ റിട്രാക്ടർ സ്പിങ്ങുകളുടെ ബലത്തിനെതിരായി ഷൂകൾ അകലുകയും, തിരിഞ്ഞുകൊണ്ടിരിക്കുന്ന ഡ്രമ്മിനുള്ളിൽ ഷൂവിലെ ഘർഷണ പ്രതലങ്ങൾ ഉരസുകയും ചെയ്യുന്നു. ഇങ്ങനെ ഡ്രമ്മിന്റെ കറക്കത്തിനെതിരായി അനുഭവപ്പെടുന്ന ഘർഷണബലം കാരണം ഡ്രം നിൽക്കുവാൻ ശ്രമിക്കുന്നു. ഷൂകളെ തമ്മിൽ അകറ്റുവാൻ പ്രയോഗിക്കുന്ന ബലം ഏതെങ്കിലും തരം ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന മെക്കാനിസം (ബ്രക്ക് ആറ്റിങ്ങ് മെക്കാനിസം) വഴിയാണ് ഷൂകളിൽ എത്തുന്നത്. ഷൂകളുടെ തേയ്മാനത്തിനനുസരിച്ച് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യുവാനായി ഒരു അഡ്ജസ്റ്റർ ഷൂ കളുടെ ഇടയിൽ നൽകിയിരിക്കും.

Popular posts from this blog

MAJOR PARTS OF AN IC ENGINE

INTRODUCTION TO ENGINE ( for NCVT)

HEAD LIGHT CIRCUIT WITH 6 LEG RELAY