ഇൻഡിപെൻഡന്റ് ഫ്രണ്ട് സസ്‌പെൻഷൻ സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സ്റ്റിയറിങ് ഗിയർ ബോക്സ് വളരെ കൂടുതലായി ഉപയോഗിക്കുന്നത്. ഒരു റാക്ക് ആൻഡ് പിനിയർ ഗിയർ ബോക്സ് ലിങ്കേജുകൾ സഹിതം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. റാക്ക്, പിനിയർ, ബോൾ ജോയിന്റുകൾ, ടൈറോഡുകൾ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങൾ പിനിയനെ റാക്കുമായി ചേർത്ത് നിർത്തിയിരിക്കുന്നു. ടൈറോഡുകളെ റാക്കുമായി ബോൾ ജോയിന്റുകളുടെ സഹായത്താൽ ബന്ധിപ്പിക്കുന്നു. സ്റ്റിയറിങ് വീൽ തിരിക്കുമ്പോൾ ഈ ചലനം പിനിയനെ തിരിക്കുന്നു. പിനിയൻ തിരിയുമ്പോൾ റാക്ക് ഇടത്തേക്കോ വലത്തേക്കോ ചലിക്കുന്നു. ഈ ചലനം ടൈറോഡുകൾ വഴി സ്റ്റബ് ആക്സിലുകളിൽ എത്തി വീലുകളെ ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കുന്നു.
സ്റ്റിയറിങ് ഗിയർ ബോക്സിന്റെ അഗ്രങ്ങളേയും ടൈറോഡിനെയും ഒരു റബ്ബർ ബൂട്ട് ഉപയോഗിച്ച് പൊതിഞ്ഞു സംരക്ഷിക്കുന്നു. കൂടാതെ
റാക്കിന്റെയും പിനിയന്റേയും പല്ലുകളുടെ ഇടയിലെ വിടവ് ക്രമീകരിക്കുന്നതിനുവേണ്ടി ഒരു ഡാംപർ പ്ലഞ്ചറും അഡ്ജസ്റ്റിങ് നട്ടും റാക്കിന്റെ പുറകിൽ നൽകിയിരിക്കും. മാരുതി, അംബാസഡർ വാഹനങ്ങളിൽ ഇത്തരം ഗിയർ ബോക്സുകൾ കൂടുതലായി ഉപയോഗിക്കുന്നു.