SINGLE PLATE CLUTCH
SINGLE PLATE FRICTION CLUTCH
Clutch is a mechanism, which is used to connect and disconnect the transmission from engine. It placed in between engine and gear box.
MAIN PARTS:
1. Fly wheel
2. Return spring
3. Friction pad
4. Pressure plate
5. Clutch plate
6. Clutch fork
7. Pilot bearing
8. Clutch shaft
CONSTRUCTION
The above figure shows the simple diagram of a single plate clutch. The clutch plate is placed in between the flywheel and pressure plate. Both sides of clutch plate surfaces are covered with friction pad. It reduces the wear and tear of clutch plate. A pressure plate is placed just behind the clutch plate and it press the clutch plate in the direction of fly wheel with the help of a compressed return spring. The clutch shaft is made with external splines for the ease movement of clutch plate through it. Clutch plate is also known as clutch disc. A pilot bearing is placed in the gap between clutch shaft and fly wheel. Also the pressure plate mechanism carries the thrust bearing and clutch fork.
WORKING
The clutch is always in engage condition, when the driver press the clutch pedal the pressure plate moves opposite direction of the forces applied by the pressure spring. It causes to make a gap between clutch plate and fly wheel. So the power from the engine can't be transmit at this time. This condition of clutch is known as clutch disengage.
When the driver releases the clutch pedal, the compressed clutch spring pushes the clutch plate to the flywheel through the pressure plate. So the clutch plate rotate with flywheel. It helps to transmit the power from flywheel to clutch shaft. It called clutch is in engage condition.
സിംഗിൾ പ്ലേറ്റ് ഫ്രിക്ഷൻ ക്ലച്ച്
ഡ്രൈവറുടെ ആവശ്യാനുസരണം എൻജിനും റോഡ് വീലും തമ്മിലുള്ള ബന്ധം താത്കാലികമായി വിചേദിക്കാനും പുനസ്ഥാപിക്കാനുമാണ് ക്ലച്ച് ഉപയോഗിക്കുന്നത്.
പ്രധാന ഭാഗങ്ങൾ
1. ഫ്ലൈ വീൽ
2. റിട്ടേൺ സ്പ്രിംഗ്
3. ഫ്രിക്ഷൻ പാഡ്
4. പ്രഷർ പ്ലേറ്റ്
5. ക്ലച്ച് പ്ലേറ്റ്
6. ക്ലച്ച് ഫോർക്
7. പൈലറ്റ് ബെയറിങ്
8. ക്ലച്ച് ഷാഫ്റ്റ്
നിർമ്മാണം
പേരിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ തന്നെ ഇത്തരം ക്ലച്ചുകളിൽ ഒറ്റ ക്ലച്ച് പ്ലേറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളു. ഫ്ലൈ വീൽ, ക്ലച്ച് പ്ലേറ്റ്, പ്രഷർപ്ലേറ്റ് എന്നിവയാണ് ഇത്തരം ക്ലച്ചുകളുടെ പ്രധാനഘടകങ്ങൾ. ഫ്ളെ വീൽ, പ്രഷർ പ്ലേറ്റ് എന്നിവയ്ക്ക് മധ്യത്തിലായാണ് ക്ലച്ച് പ്ലേറ്റിന്റെ സ്ഥാനം. ക്ലച്ച് പ്ലേറ്റിന് ഇരുവശത്തുമായി ഘർഷണപ്രതലങ്ങൾ നൽകിയിരിക്കുന്നു പ്രഷർ പ്ലേറ്റിന് ചുറ്റിലും നൽകിയിരിക്കുന്ന ത്രസ്റ്റ് സ്പ്രിങ്ങുകളുടെ മർദ്ദത്താൽ പ്രഷർ പ്ലേറ്റ് ക്ലച്ച് പ്ലേറ്റിനെ ഫ്ളെവീലിലേക്ക് അമർത്തിനിർത്തുന്നു. ക്ലച്ച് പ്ലേറ്റിന് ഉൾഭാഗത്തായി സ്പ്ലെൻസുകൾ നൽകിയിട്ടുണ്ട്. പുറമെ സ്പ്ലെൻസുകളുള്ള ക്ലച്ച് ഷാഫ്റ്റ്, ക്ലച്ച് പ്ലേറ്റിലേക്ക് കയറ്റി നിർത്തിയിരിക്കുന്നു. ക്ലച്ച് ഷാഫ്റ്റിന്റെ മുൻ അഗ്രം ഫ്ളെവീലിനു മധ്യത്തായി നൽകയിരിക്കുന്ന ബെയറിങ്ങിൽ സപ്പോർട്ട് ചെയ്ത് നിർത്തുന്നു.
പ്രവർത്തനം
ക്ലച്ച് എൻഗേജ് അവസ്ഥയിൽ ആയിരിക്കുമ്പോൾ പ്രഷർ പ്ലേറ്റ് ക്ലച്ച് പ്ലേറ്റിനെ ഫ്ളെവീലിലേക്ക് ചേർത്തുനിർത്തുന്നതിനാൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന ഫ്ലൈ വീലിൽ നിന്നുള്ള കറക്കം ക്ലച്ച് പ്ലേറ്റ് വഴി ക്ലച്ച് ഷാഫ്റ്റിൽ എത്തുന്നു. ക്ലച്ച് ഡിസ്എൻഗേജ് ചെയ്യുന്നതിനായി ക്ലച്ച് പെഡൽ ഉപയോഗിച്ച് പ്രഷർ പ്ലേറ്റിനെ സ്പ്രിംഗുകളുടെ മർദ്ദത്തിനെതിരായി പുറകിലേക്ക് ചലിപ്പിക്കുന്നു. ഈ അവസരത്തിൽ ഫ്ളെവീലിനും, പ്രഷർ പ്ലേറ്റിനും ഇടക്കുള്ള വിടവ് വർദ്ധിക്കുന്നതിനാൽ ക്ലച്ച് പ്ലേറ്റിന് ഫ്ളെവീലിലേക്ക് അമർന്നിരിക്കുവാൻ സാധിക്കുന്നില്ല. ഇക്കാരണത്താൽ ക്ലച്ച് പ്ലേറ്റിന് ഫ്ലൈ വീലിന് ഒപ്പം തിരിയുവാൻ കഴിയാതെ വരികയും കറക്കം ക്ലച്ച് ഷാഫ്റ്റിൽ എത്താതിരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു.