STEERING RATIO & REVERSIBILITY
STEERING RATIO
Steering ratio is the ratio between the turn of the steering wheel (in degrees) or handlebars and the turn of the wheels (in degrees). ... For example, if one complete turn of the steering wheel, 360 degrees, causes the wheels to turn 36 degrees, the ratio is then 360:36 = 10:1.
REVERSIBILITY
When the deflection of road wheels is transmitted through the steering wheel to road surface, the system is called Reversible. If every imperfection of road surface causes the steering to rotate, it causes much strain on the part of the driver to control the vehicle.
സ്റ്റിയറിങ് റേഷ്യോ
സ്റ്റിയറിങ് വീൽ തിരിക്കുന്ന കോണും ഇതിന്റെ ഫലമായി സ്റ്റബ് ആക്സിൽ തിരിയുന്ന കോണും തമ്മിലുള്ള അനുപാതമാണ് സ്റ്റിയറിങ് റേഷ്യോ. ഉദാഹരണമായി സ്റ്റിയറിങ് വീൽ 360° തിരിക്കുമ്പോൾ സ്റ്റബ് ആക്സിൽ 36° തിരിയുകയാണെങ്കിൽ സ്റ്റിയറിങ് റേഷ്യാ 360 : 36 = 10 : 1 ആയിരിക്കും. കാറുകൾ തുടങ്ങിയ ചെറിയതരം വാഹനങ്ങളിൽ 12 : 1 മുതൽ വലിയതരം വാഹനങ്ങളിൽ 35 : 1 വരെയുള്ള വ്യത്യസ്ത സ്റ്റിയറിങ് റേഷ്യാ നൽകുന്ന രീതിയിൽ ഗിയർ ബോക്സകൾ ക്രമീകരിച്ചിരിക്കുന്നു.
റിവേഴ്സിബിലിറ്റി
സ്റ്റ്ബ് ആക്സിലുകളെ തിരിക്കുമ്പോൾ അതിനനുസരിച്ച് സ്റ്റിയറിങ് വീലുകൾ തിരിയുകയാണെങ്കിൽ അത്തരം വ്യവസ്ഥയെ റിവേഴ്സിബിൾ സ്റ്റിയറിങ് എന്നും ഈ രീതിയിൽ സ്റ്റബ് ആക്സിലുകളെ തിരിക്കുവാൻ കഴിയാത്ത വ്യവസ്ഥയെ ഇറിവേഴ്സിബിൾ സ്റ്റിയറിങ് എന്നും അറിയപ്പെടുന്നു. ഇറിവേഴ്സിബിൾ സ്റ്റിയറിങ്ങിൽ റോഡ് ഷോക്കുകൾ മൂലം വീലു കൾക്കുണ്ടാകുന്ന ആഘാതങ്ങൾ സ്റ്റിയറിങ് വീലുകളിലേക്ക് എത്തപ്പെടു ന്നില്ല. എന്നാൽ ഇത്തരം സ്റ്റിയറിങ്ങുകളിൽ ഘർഷണം വളരെ കൂടിയ അളവിൽ ആയതിനാൽ സ്റ്റിയറിങ് പ്രവർത്തിപ്പിക്കുന്നതിൽ ഡ്രൈവർക്കൂ കൂടുതൽ ആയാസം നേരിടുന്നു. ഇപ്പോൾ സെമി. റിവേഴ്സ്ബിൾ തരം സ്റ്റിയറിങ്ങാണ് കൂടുതലായും ഉപയോഗിക്കുന്നത്.