WORDS RELATED TO BRAKING-03


STOPPING DISTANCE
The stopping distance is the distance between the time when the body decides to stop a moving vehicle and the time when the vehicle stops entirely.

WEIGHT TRANSFER
As a braking vehicle slow down due to the friction between the road and tire. Its time more loads acting on the front axle compared to the rear side is called weight transfer.

BRAKING EFFICIENCY
The braking efficiency is the ability of the brake to stop the vehicle.

WHEEL SKIDDING
It is the condition when the adhesion force is less than the braking force. It causes the skidding of wheels.

ബ്രേക്കുമായി ബന്ധപ്പെട്ട പദങ്ങൾ 

സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ് 
ഏത് വേഗതയിൽ ചലിക്കുന്ന വാഹനവും സുരക്ഷിതമായി നിർത്താൻ ആവശ്യമായി ദൂരമാണ് സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്.

വെയിറ്റ്  ട്രാൻസ്ഫർ
വാഹനം സ്ഥിരമായിരിക്കുന്ന അവസരത്തിൽ രണ്ട് ആക്സിലുകളിലേക്കും ഒരേ പോലെയാണ് ഭാരം എത്തുന്നത്. എന്നാൽ വാഹനം ബ്രേക്ക് ചെയ്യുന്ന അവസരത്തിൽ പുറക് ആക്സിലിൽ അനുഭവപ്പെടുന്ന ഭാരത്ത ക്കാൾ കൂടുതൽ ഫ്രണ്ട് ആക്സിലിൽ അനുഭവപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ജഢത്വം കാരണം അനുഭപ്പെടുന്ന ബലം വാഹനത്തിന്റെ ഗുരുത്വകേന്ദ്രത്തിൽ (CG) പ്രവർത്തിക്കുന്നു. എന്നാൽ വീലുകളുടെ കറക്കത്തിനെതിരായി ബ്രേക്ക് ചെയ്യുമ്പോൾ ഒരു ബലം റോഡിൽ പ്രയോഗിക്കപ്പെടുന്നു. ഈ രണ്ട് ബലങ്ങളും തുല്യവും വിപരീതവുമാണ്. ഇക്കാരണത്താൽ റിയർ ആക്സിൽ വഹിക്കുന്ന കുറച്ചു ഭാരം കൂടിഫണ്ട് ആക്സിലിൽ എത്തുകയും വാഹനത്തിന്റെ മുൻഭാഗം താഴേക്ക് വരികയും ചെയ്യുന്നു.

ബ്രേക്കിങ് എഫിഷ്യൻസി
ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തെ സ്ഥിരമാക്കി നിർത്താനുള്ള ബക്കിന്റെ കഴിവിനെയാണ് ബ്രേക്കിങ്ങ് എഫിഷ്യൻസി എന്നറിയപ്പെടു ന്നത്. ശതമാനത്തിലാണ് ഇത് കണക്കാക്കുന്നത്.

വീൽ സ്കിഡ്ഡിങ്ങ്
വാഹനത്തിന്റെ ടയറിനെ റോഡിലേക്ക് ചേർത്ത് നിർത്തുന്ന ബലത്തെ അഡ്ഹിഷൻ ഫോഴ്സ് എന്ന് വിളിക്കുന്നു. വാഹനത്തിന്റെ ഭാരം, ടയറിലെ വായുവിന്റെ മർദ്ധം, ടയറിന്റെ പാറ്റേൺ, ടയറിനും റോഡിനും ഇടയിലെ ഘർഷണം എന്നിവ അഡ്ഹിഷൻ ഫോഴ്സ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രേക്ക് പ്രവർത്തിപ്പിക്കുമ്പോൾ വീലുകളിൽ അനുഭവപ്പെടുന്ന ബലം അഡ്ഹിഷൻ ഫോഴ്സിനെക്കാൾ കുറവായിരിക്കുന്ന അവസരത്തിൽ വാഹനത്തിന്റെ വേഗത സാവധാനത്തിൽ കുറയുകയും അവസാനം വാഹനം നിൽക്കുകയും ചെയ്യുന്നു.  ബ്രേക്കിങ്ങ് ഫോഴ്സ്, അഡ്ഹിഷൻ ഫോഴ്സിനേക്കാൾ കൂടുന്ന അവസരത്തിൽ വീലുകളുടെ കറക്കം നിലയ്ക്കുകയും വാഹനത്തിന്റെ ഗതികോർജ്ജം കാരണം വീൽ റോഡിൽ കൂടി തെന്നി നീങ്ങുകയും ചെയ്യുന്നു. വീലുകളുടെ ഇത്തരം പ്രവണതയെ വീൽ സ്‌കിഡിങ് എന്നറിയപ്പെടുന്നു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE