Worm and Roller
( മലയാളം- പ്രവർത്തനം )
ഇത്തരം ഗിയർബോക്സുകളിൽ സ്റ്റിയറിങ്ങ് ഷാഫ്റ്റിന്റെ അഗ്രത്തി ലായി ഒരു വേം നൽകിയിരിക്കുന്നു. വേമിന്റെ വ്യാസം അതിന്റെ അഗ്രങ്ങളിൽ കൂടുതലും, മധ്യഭാഗത്ത് കുറവും ആയിരിക്കും. ഇക്കാരണത്താൽ വേമുമായി ഇണക്കി നിർത്തിയിരിക്കുന്ന റോളറിന് എല്ലാ അവസ്ഥകളിലും വേമുമായി ഇണങ്ങി നിൽക്കുവാൻ സാധിക്കുന്നു. റോളറിനെ ഒരു ക്രോസ്സ് ഷാഫ്റ്റിലായിട്ടാണ് കയറ്റി നിർത്തിയിരിക്കുന്നത്. ക്രോസ് ഷാഫ്റ്റിന്റെ ആഗ്രത്തായി ഒരു ഡ്രോപ്പ് ആം ഉറപ്പിച്ച് നിർത്തിയിരിക്കുന്നു.
സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ ഷാഫ്റ്റ് വേമിനെ തിരിക്കുന്നു. വേം അതുമായി ഇണങ്ങി നിൽക്കുന്ന റോളറിനെ തിരിക്കുന്നു. വേമിന്റെ പല്ലു കളിൽകൂടി റോളർ തിരിഞ്ഞ് നീങ്ങുമ്പോൾ അതിനോടൊപ്പം ക്രോസ് ഷാഫ്റ്റും ഡ്രോപ്പ് ആമും തിരിക്കപ്പെടുന്നു. ഡ്രോപ്പ് ആമിന്റെ ചലനം സ്റ്റിയറിങ്ങ് ലിങ്കേജുകൾ വഴി വീലുകളിലെത്തി അവയെ ഇടത്തേക്കോ വലത്തേക്കോ തിരിക്കുന്നു. സ്റ്റിയറിങ്ങ് ഷാഫ്റ്റിനുണ്ടാകുന്ന എൻഡ് പ്ലേ സ്ക്രൂവിന്റെയും ലോക്ക് നട്ടിന്റെയും സഹായത്താൽ ക്രമീകരിക്കാവുന്നതാണ്.