CENTRIFUGAL CLUTCH
MAIN PARTS
1. Fly wheel
2. Clutch plate
3. Clutch shaft
4. Pressure plate
5. Clutch spring
6. Bell crank lever
7. Centrifugal weight
8. Crank shaft
CONSTRUCTION
In this type of clutch, centrifugal force is used to keep the clutch in the engaged position. It is operated automatically depending upon the engine speed. It has a fly wheel, clutch shaft, clutch plate, pressure plate, bell crank lever and a centrifugal weight. The bell crank lever is fitted in to the pressure plate with the help of a lever is called bell crank lever.
WORKING
A simple diagram of a centrifugal clutch is shown in the above figure. When the engine speed increases, the centrifugal weight (A) fly off due to the centrifugal force. At the same time bell crank lever (B) presses the pressure plate(C) and the clutch plate (D) on the flywheel against the springs(G). This makes the clutch engaged. The torsion of spring (G) is designed for disengage the clutch below 500 r.p.m. So the power can't be transmit at the idle speed of the engine.
[മലയാള പരിഭാഷ]
സെൻട്രിഫ്യൂഗൽ ക്ലച്ച്
പ്രധാന ഭാഗങ്ങൾ
1. ഫ്ലൈ വീൽ
2. ക്ലച്ച് പ്ലേറ്റ്
3. ക്ലച്ച് ഷാഫ്റ്റ്
4. ക്ലച്ച് സ്പ്രിംഗ്
5. ബെൽ ക്രാങ്ക് ലിവർ
6. സെൻട്രിഫ്യൂഗൽ വെയിറ്റ്
7. പ്രഷർ പ്ലേറ്റ്
8. ക്രാങ്ക് ഷാഫ്റ്റ്
നിർമ്മാണം
ഇത്തരം ക്ലച്ചുകളിൽ ക്ലച്ച് സ്പിങ്ങുകളുടെ മർദ്ദം ഉപയോഗപ്പെടുത്താതെ സെൻട്രിഫ്യൂഗൽ ഫോഴ്സ് മാത്രം ഉപയോഗിച്ചാണ് ടോർക്ക് ട്രാൻസ്മിഷൻ സാധ്യമാക്കുന്നത്. ആയതിനാലാണ് ഇത്തരം ക്ലച്ചുകളെ സെൻട്രിഫ്യൂഗൽ ക്ലച്ചുകൾ എന്ന് വിളിക്കുന്നത്. പ്രവർത്തിപ്പിക്കാനായി ക്ലച്ച് പെഡൽ ആവശ്യമായി വരുന്നില്ല എന്നതാണ് ഇത്തരം ക്ലച്ചുകളുടെ നേട്ടം. എൻജിന്റെ സ്പീഡിനനുസരിച്ച് മാത്രമാണ് ഇത്തരം ക്ലച്ചുകൾ പ്രവർത്തിക്കുന്നത്. തൻമൂലം ഗിയർ അവസ്ഥയിൽ തന്ന വാഹനത്തെ നിർത്തുവാനും, സ്റ്റാർട്ട് ചെയ്യുവാനും കഴിയും.
ഒരു സെൻട്രിഫ്യൂഗൽ ടൈപ്പ് ക്ലച്ചിന്റെ ചിത്രമാണ്. ഇവിടെ നൽകിയിരിക്കുന്നത്. ഇതിൽ സെൻട്രിഫ്യൂഗൽ വെയ്റ്റ് 'A'യെ ബെൽക്രാങ്ക് ലിവർ 'B' വഴി പ്രഷർ പ്ലേറ്റ് 'C'യിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. പ്രഷർ പ്ലേറ്റ് 'C'യെ ക്ലച്ച്പ്ലേറ്റ് "D'യുമായി 'E' എന്ന ക്ലച്ച് സ്പ്രിംഗ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ക്ലച്ച് പ്ലേറ്റ് 'D'ക്ക് ഉൾവശത്തായി ഫ്രിക്ഷണൽ ലെനിങ്ങുകൾ നൽകിയിരിക്കും. കൂടാതെ ക്ലച്ച് പ്ലേറ്റ് 'D'യെ ക്ലച്ച് ഷാഫുമായും ഉറപ്പിച്ചിരിക്കുന്നു. ഫ്‌ളൈവീൽ 'F'ൽ നിന്നും 'G' എന്ന സ്പ്രിങ്ങ് ഉപയോഗിച്ച് പ്ലേറ്റ് 'D'യെ അകറ്റി നിർത്തുന്നു.
പ്രവർത്തനം
എൻജിന്റെ സ്പീഡ് കൂടുമ്പോൾ സെൻട്രിഫ്യൂഗൽ വെയ്റ്റ് 'A' പുറത്തേക്ക് ചലിക്കുകയും ഈ ചലനം പ്ലേറ്റ് 'C'യിൽ എത്തുകയും ചെയ്യുന്നു. ഈ ബലം സ്പ്രിംഗ് 'E' വഴി ക്ലച്ച് പ്ലേറ്റ് 'D'യിലേക്ക് എത്തുന്നു. Dയിൽ അനുഭവപ്പെടുന്ന ബലം സ്പ്രിംഗ് 'G'യുടെ മർദ്ദത്തേക്കാൾ കൂടുതൽ ആകുമ്പോൾ ക്ലച്ച്പ്ലേറ്റ് D ഫ്ലൈവീൽ 'F'ലേക്ക് അമരുകയും ടോർക്ക് ട്രാൻസ്മിഷൻ സാധ്യമാക്കു കയും ചെയ്യുന്നു.
ഏകദേശം 500 r.p.m എൻജിൻ സ്പീഡുവരെ ക്ലച്ച് ഡിസ്എൻഗേജ് ചെയ്ത് നിർത്താൻ കഴിയുന്ന ബലത്തിലായിരിക്കും സ്പ്രിംഗ് 'G' ഡിസൈൻ ചെയ്തിരിക്കുന്നത്.