CLUTCH TROUBLES
TROUBLES ON CLUTCH
1. Clutch slip
This is manifested in the clutch engage state. The clutch is unable to transfer all the torque generated by the engine. As the clutch slips, more heat builds up, causing the clutch face to wear out and ignite.
2. Clutch drag
Clutch drag is a condition in which the clutch does not fully disengage when the clutch is disengaged and it is difficult to change gears.
3. Clutch judder
This is a defect that causes the clutch to engage with vibration and shaking when the clutch is engaged. For this reason, the vehicle accelerates rapidly.
4. Clutch rattle
When the clutch is engaged, the noise coming out of the clutch is known as rattle. This is most evident when the engine is running at idle speed.
ക്ലച്ചിൽ ഉണ്ടാകുന്ന തകരാറുകൾ
1. ക്ലച്ച് സ്ലിപ്
ക്ലച്ച് എൻഗേജ് അവസ്ഥയിലാണ് ഇത് പ്രകടമാകുന്നത്. എൻജിൻ ഉത്പാദിപ്പിക്കുന്ന ടോർക്കിനെ മുഴുവനായും ക്ലച്ചിന് കൈമാറ്റം ചെയ്യാൻ കഴിയാതെ വരുന്നു. ക്ലച്ച് സ്ലിപാകുന്ന സമയം കൂടുതൽ ചൂട് ഉണ്ടാവുകയും, ക്ലച്ച് ഫേസിങ് തേയ്മാനത്തിനും, കത്തിപ്പോകുന്നതിനും കാരണമാകുന്നു.
2. ക്ലച്ച് ഡ്രാഗ്
ക്ലച്ച് ഡിസ്എൻഗേജ് ചെയ്യുന്ന അവസരത്തിൽ ക്ലച്ച് പൂർണ്ണമായും ഡിസ്എൻഗേജ് ആകാതെ വരികയും ഗിയർ മാറുന്നതിന് പ്രയാസം നേരിടുകയും ചെയ്യുന്ന അവസ്ഥയെ ആണ് ക്ലച്ച് ഡ്രാഗ് എന്നറിയപ്പെടുന്നത്.
3. ക്ലച്ച് ജഢർ
ക്ലച്ച് എൻഗേജ് ചെയ്യുന്ന അവസരത്തിൽ വിറയൽ, കുലുക്കം എന്നിവയോടു കൂടി ക്ലച്ച് എൻഗേജ് ആകുന്ന തകരാറാണിത്. ഇക്കാരണത്താൽ വാഹനം പെട്ടെന്ന് മുൻപോട്ട് കുതിക്കുന്നു.
4. ക്ലച്ച് റാറ്റിൽ
ക്ലച്ച് എൻഗേജ് ആയിരിക്കുന്ന അവസ്ഥയിൽ ക്ലച്ചിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്ന തകരാറിനെയാണ് റാറ്റിൽ എന്ന പേരിൽ അറിയപ്പെടുന്നത്. എൻജിൻ ഐഡിൽ സ്പീഡിൽ പ്രവർത്തിക്കുമ്പോഴാണ് ഇത് കൂടുതലായും പ്രകടമാകുന്നത്.