COMPONENTS OF CLUTCH (ക്ലച്ച് ഘടകങ്ങൾ)

COMPONENTS OF A CLUTCH

1. Clutch plate

The main component of the clutch plate is a steel plate with a central hub. Friction liners are provided on both sides. The coil spring receives the torsional vibration of the clutch and prevents it from entering other parts. The clutch faceplates are secured with specially designed cushioned springs to reduce the impact of the clutch while engaged. There is a possibility of torsional vibrations during clutch operation. The clutch plate is made in two parts to eliminate this. It is the central hub assembly and the outer facing ring assembly. Both of these are connected to each other using coil springs in specially made slots.

2. Clutch facing

It should be low wear and high friction and should be able to withstand high temperatures without clutch facings and can be manufactured at low cost. The main materials used to make the clutch face are leather, cork, phobic, asbestos, rabatos and ferro.

3. Pressure plate & clutch fork

The pressure plate is made of high tensile gray iron. It must have good rigidity and firmness. The clutch must be capable of carrying and expelling heat generated when engaged. Behind the pressure plate are the seats for mounting the clutch springs and the legs for attaching the release lever and strut.

The release lever is used to disengage the clutch. Three or four release levers are placed at equal intervals behind the pressure plate

4. Clutch cover

The clutch cover is made of pressed sheet. This is the part that contains the pressure plate assembly. The clutch cover is secured with the help of bolts to the flywheel. The cover also acts as a pivot for the release lever.

5. Clutch spring

The clutch springs provide the force required to hold the pressure plate to the flywheel. The springs are made of oil tempered spring steel wire. The more force exerted on the spring pressure plate, the more effort is required to disengage the clutch.

6. Throw out bearing (Release Bearing)

Throw-out bearings are used to apply the force exerted on the clutch pedal to the rotating clutch release levers. A thrust ball bearing packed with grease is commonly used for throw out bearings.

ക്ലച്ച് ഘടകങ്ങൾ

ക്ലച്ച് അസംബ്ലിയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന ഘടകങ്ങളാണ്.
1. ക്ലച്ച് പ്ലേറ്റ് 2. ക്ലച്ച് ഫേസിങ്ങ് (ലൈനർ). 3. പ്രഷർ പ്ലേറ്റ് 4. ക്ലച്ച് കവർ 5. സ്പ്രിംഗുകൾ  6. ബെയറിങ്ങ്

1.ക്ലച്ച് പ്ലേറ്റ്

സ്പ്ലൻസുകൾ നിർമ്മിച്ചിട്ടുള്ള 
സെൻട്രൽ ഹബ്ബാടുകൂടിയ സ്റ്റീൽ പ്ളേറ്റാണ് ക്ലച്ച് പ്ലേറ്റിന്റെ പ്രധാന ഘടകം. ഇതിന്റ ഇരു വശങ്ങളിലും ഫ്രിക്ഷൻ ലൈനറുകൾ നൽകിയിട്ടുണ്ട്. ക്ലച്ചിൽ ഉണ്ടാകുന്ന ടോർഷണൽ വൈബ്രേഷനെ കോയിൽ സ്പ്രിങ്ങ് സ്വീകരിക്കുകയും മറ്റ് ഭാഗങ്ങളിലേക്ക് കടക്കുന്നത് തടയുകയും ചെയ്യുന്നു. ക്ലച്ച് എൻഗേജ് ചെയ്യുന്ന സമയത്തെ ആഘാതങ്ങളെ കുറയ്ക്കുന്നതിനായി പ്രത്യേകരീതിയിൽ നിർമ്മിച്ചെടുത്ത കുഷ്യൻ സ്പിങ്ങുകളിലായിട്ടാണ് ക്ലച്ച് ഫേസിങ്ങുകളെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. ക്ലച്ചിന്റെ പ്രവർത്തന സമയത്ത് ടോർഷണൽ വൈബ്രഷനുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് ഇല്ലാതാക്കുന്നതിനായി ക്ലച്ച് പ്ലേറ്റിനെ രണ്ട് ഭാഗങ്ങളായിട്ട് നിർമ്മിക്കുന്നു. സെൻട്രൽ ഹബ്ബ് അസംബ്ലിയും, ഔട്ടർ ഫേസിങ്ങ് റിങ് അസംബ്ലിയുമാണിത്. ഇവയിൽ രണ്ടിലും പ്രത്യേകം നിർമ്മിച്ച സ്ലോട്ടുകളിൽ കോയിൽ സ്പ്രിങ്ങ് ഉപയോഗിച്ച് ഇവയെതമ്മിൽ കൂട്ടിയിണക്കിയിരിക്കുന്നു.

2. ക്ലച്ച് ഫേസിംഗ്

തേയ്മാനം കുറവുള്ളതും, ഘർഷണ സ്വഭാവം വളരെ കൂടിയതുമായിരിക്കണം ക്ലച്ച് ഫേസിങ്ങുകൾ  കൂടാതെ ഉന്നതമായ ചൂട് വഹിക്കുവാൻ ശേഷിയുള്ളതും കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ കഴിയുന്നതും ആയിരിക്കണം. പ്രധാനമായും ലെതർ, കോർക്ക്, ഫെബിക്, ആസ്ബറ്റേസ്, റേബറ്റോസ്, ഫെറോഡോ എന്നീ വസ്തുക്കളാണ് ക്ലച്ച് ഫേസിങ്ങ് നിർമ്മിക്കുവാൻ ഉപയോഗിക്കുന്നത്.

3. പ്രഷർ പ്ലേറ്റും റിലീസ് ലിവറും

ഹൈടെൻസൈൽ ഗ്രേ അയൺ ഉപയോഗിച്ചാണ് പ്രഷർ പ്ലേറ്റ് നിർമ്മിക്കുന്നത്. ഇതിന് നല്ല കാഠിന്യവും ഉറപ്പും ഉണ്ടായിരിക്കണം. ക്ലച്ച് എൻഗേജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന താപത്തെ വഹിക്കുവാനും പുറത്തേക്ക് കടത്തിവിടുവാനും ഉള്ള കഴിവും ഉണ്ടായിരിക്കണം. പ്രഷർ പ്ലേറ്റിനു പുറകിലായി ക്ലച്ച് സ്പ്രിങ്ങുകളെ കയറ്റി നിർത്താനാവശ്യമായ സീറ്റുകളും, റിലീസ് ലിവർ, സ്റ്റർട്ട് തുടങ്ങിയവയെ ഘടിപ്പിക്കാനാവശ്യമായ ലെഗ്ഗുകളും ഉണ്ടായിരിക്കും. 

ക്ലച്ച് ഡിസ്എൻഗേജ് ചെയ്യാൻ വേണ്ടിയാണ് റിലീസ് ലിവർ ഉപയോഗിക്കുന്നത്. പ്രഷർ പ്ലേറ്റിനു പുറകിലായി തുല്യഅകലത്തിൽ മൂന്നോ നാലോ റിലീസ് ലിവറുകൾ നൽകിയിരിക്കും.

4. ക്ലച്ച് കവർ 

പ്രസ്ഡ് ഷീറ്റ് ഉപയോഗിച്ചാണ് ക്ലച്ച് കവർ നിർമ്മിക്കുന്നത്. പ്രഷർ പ്ലേറ്റ് അസംബ്ലിയെ ഉൾക്കൊള്ളുന്ന ഭാഗമാണിത്. ഫളെവീലിലേക്ക് ബോൾട്ടുകളുടെ സഹായത്താൽ ക്ലച്ച് കവറിനെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. കൂടാതെ റിലീസ് ലിവറിന് ഒരുപിവട്ട് ആയും കവർ പ്രവർത്തിക്കുന്നു.

5. ക്ലച്ച് സ്പ്രിങ്ങ്

പ്രഷർ പ്ലേറ്റിനെ ഫ്ലൈ വീലിലേക്ക് ചേർത്ത് നിർത്താനാവശ്യമായ ബലം നൽകുന്നത് ക്ലച്ച് സ്പ്രിങ്ങുകളാണ്. ഓയിൽ ടെംപേഡ് സ്പ്രിങ് സ്റ്റീൽ വയർ ഉപയോഗിച്ചാണ് സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത്. സ്പ്രിങ് പ്രഷർ പ്ലേറ്റിൽ ചെലുത്തുന്ന ബലം കൂടുന്തോറും ക്ലച്ച് ഡിസ്എൻഗേജ്  ചെയ്യുന്നതിനായി കൂടുതൽ പ്രയത്നിക്കേണ്ടതായി വരുന്നു.

6. ത്രോ ഔട്ട്‌ ബെയറിങ്
   (റിലീസ് ബെയറിങ്)

ക്ലച്ച് പെഡലിൽ കൊടുക്കുന്ന ബലം തിരിഞ്ഞുകൊണ്ടിരിക്കുന്ന ക്ലച്ച് റിലീസ് ലിവറുകളിലേക്ക് നൽകുന്നതിന് വേണ്ടിയാണ് ത്രോ ഔട്ട്‌ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്. ഗ്രീസ് ഉപയോഗിച്ച് പാക്ക് ചെയ്യ പ്പെട്ട ഒരു ത്രസ്റ്റ് ബോൾ ബെയറിങ്ങ് ആയിരിക്കും സാധാരണ ത്രോ ഔട്ട് ബെയറിങ്ങായി ഉപയോഗിക്കുന്നത്.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE