DIFFERENTIAL

ഡിഫറൻഷ്യൽ

നിർമാണം

ഒരു ഡിഫറൻഷ്യൽ യൂണിറ്റിന്റെ ലളിതമായ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഫൈനൽ ഡ്രൈവിലെ ക്രൗൺ വീലിനെ ഒരു കേജുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കേജിനുള്ളിൽ കൂടി കടത്തിയിരിക്കുന്ന ക്രോസ്സ് പിന്നിലായി രണ്ട് പ്ലാനറ്റ് പിനിയനുകൾ കയറ്റി നിർത്തിയിരിക്കുന്നു. പ്ലാനറ്റ് പിനിയനുകളുടെ ഇരുവശങ്ങളിലുമായി രണ്ട് സൺ ഗിയറുകൾ ഇണക്കി നിർത്തിയിരിക്കുന്നു. പ്ലെൻസുകളോടു കൂടിയ ആക്സിൽ ഷാഫ്റ്റുകൾ സൺ ഗിയറുകൾക്ക് ഉള്ളിലേക്ക് കയറ്റി നിർത്തുന്നു.

പ്രവർത്തനം

വാഹനം നേർരേഖയിൽ സഞ്ചരിക്കുമ്പോൾ രണ്ട് വീലുകളിലും അനുഭവപ്പെടുന്ന ലോഡ് തുല്യമായിരിക്കും. ഇക്കാരണത്താൽ സൺ ഗിയറുകൾക്കിടയിൽ പ്ലാനറ്റ് പിനിയനുകൾ ലോക്ക് ആകുകയും ക്രൗൺ വീലിനൊപ്പം ഡിഫൻഷ്യൽ ഒറ്റ യൂണിറ്റായി തിരിയുകയും ഇരുവീലുകളിലേക്കും തുല്യ
അളവിൽ കറക്കത്തെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു.

വാഹനം വളവ് തിരിയുന്ന അവസരങ്ങളിൽ അകത്തെ വീലുകളിൽ കൂടുതൽ ലോഡ് അനുഭവപ്പെടുന്നു. ഈ സമയം ആ ഭാഗത്തെ സൺ ഗിയർ നിൽക്കുവാൻ ശ്രമിക്കുന്ന സൺ ഗിയറിന്റെ മുകളിൽ കൂടി കറങ്ങിത്തിരിയുന്നു. ഇക്കാരണത്താൽ അകത്തെ വീലുകളെക്കാൾ കൂടുതൽ വേഗത്തിൽ പുറത്തെ വീലുകൾ തിരിയുകയും വാഹനത്തെ സുഗമമായി വളവ് തിരിയുവാൻ സഹായിക്കുകയും ചെയ്യുന്നു.





Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE