FLY WHEEL
FLY WHEEL
FLYWHEEL
A simple diagram of a flywheel is shown in the above figure. Flywheel is mounted at the back portion of the crank shaft. The size of flywheel is varies to the capacity of engine. The main function of flywheel is to collect the energy from the power stroke and helps to rotate the crank for other strokes. This process is done by using the inertia and weight of the flywheel. A ring gear is mounted on the outer side of the flywheel. Which is used to rotate the flywheel by help of rotational motion from starting motor. Also the clutch assembly is mounted in the back side of the fly wheel.
ഫ്ലൈവീൽ
ഒരു ഫ്ലൈ വീലിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. ക്രാങ്ക് ഷാഫ്റ്റിന്റെ പുറക് ഭാഗത്തായിട്ടാണ് ഫ്ലൈ വീലിന്റെ സ്ഥാനം. എൻജിൻ സിലിണ്ടറുകളുടെ എണ്ണത്തിനനുസരിച്ചും, എൻജിന്റെ കപ്പാസിറ്റിക്കനുസരിച്ചും ഫ്ലൈ വീലിന്റെ വലിപ്പം വ്യത്യാസപ്പെട്ടിരിക്കും. പവ്വർ സ്ട്രോക്ക് സമയത്ത് ഉണ്ടാകുന്ന ഊർജ്ജം ഫ്ളെവീലിൽ ശേഖരിക്കപ്പെടുകയും, ബാക്കിയുള്ള സ്ട്രോക് സമയത്ത് ഈ ഊർജ്ജത്തെ വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഭാരം കൂടിയ ഫ്ലൈ വീലിന്റെ ജഢത്വം ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ഫ്ലൈ വീലിന് പുറത്തായി ഒരു റിംഗ് ഗിയർ ഉറപ്പിച്ചിരിക്കുന്നു. എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന അവസരത്തിൽ സ്റ്റാർട്ടിംഗ് മോട്ടോറിൽ നിന്നുള്ള കറക്കം റിംഗ് ഗിയർ വഴി ഫ്ലൈ വീലിൽ എത്തുന്നു. കൂടാതെ ക്ലച്ച് അസംബ്ലിയെ ഉറപ്പിക്കുന്നതും ഫ്ലൈ വീലിലാണ്.