HYDRAULIC BRAKE SYSTEM-15



HYDRAULIC BRAKES

Hydraulic brakes operate according to Pascal's law. Pascal's law explains that the pressure exerted on a liquid in a vessel is equal to that on the inner surface of the vessel.

Construction

 The diagram above shows a hydraulic brake system. The master cylinder is connected to the caliper on the front wheel by steel pipes and to the wheel cylinder on the rear wheel. Flexible hoses are also used in the brake circuit to accommodate the movement of the axle.

Working

When the driver presses the brake pedal, the master cylinder compresses the fluid and delivers it through pipelines to the rear wheel cylinders and front wheel calipers. The fluid reaching the wheel cylinders pushes the pistons to either side. This movement of the pistons pushes the brake shoes ourwards and activates the rear brakes.When the fluid reaches the front caliper, it moves its piston and friction pad against the disc and activates the front brakes.
Most of the vehicles use hydraulic brakes as service bikes and mechanical brakes as parking brakes. In hydraulic brake system A small amount of pressure is maintained even when free. This is to prevent air from entering the wheel cylinders and pipelines when the brakes are free.

ഹൈഡ്രോളിക് ബ്രേക്കുകൾ

പാസ്കൽ നിയമം അനുസരിച്ചാണ് ഹൈഡ്രോളിക് ബ്രേക്കുകൾ പ്രവർത്തിക്കുന്നത്. ഒരു പാത്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്രാവകത്തിനു മുകളിൽ അനുഭവപ്പെടുന്ന മർദ്ധം, പാത്രത്തിന്റെ ഉൾപ്രതലത്തിൽ എല്ലാഭാഗത്തും തുല്യമായും, കുറവു വരാതെയും അനുഭവപ്പെടും എന്ന് പാസ്കൽ നിയമം വിശദമാക്കുന്നു.



നിർമാണം

ഒരു ഹൈഡ്രോളിക് ബ്രേക്ക് വ്യവസ്ഥയുടെ രേഖാ ചിത്രമാണ് മുകളിൽ കാണിച്ചിരിക്കുന്നത്. മാസ്റ്റർ സിലിണ്ടറിനെ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് മുൻ വീലിലെ കാലിപ്പറുമായും, പുറകു വീലിലെ വീൽ സിലിണ്ടറുമായും ബന്ധിപ്പിച്ചിരിക്കുന്നു. ആക്സിലിന്റ ചലനം ഉൾകൊള്ളുന്നതിനുവേണ്ടി ഫ്ളക്സ്ബിൾ ഹോസുകളും ബ്രേക്ക് സർക്യൂട്ടിൽ ഉപയോഗിക്കുന്നു.

പ്രവർത്തനം

 ഡ്രൈവർ ബ്രേക്ക്  പെഡൽ അമർത്തുമ്പോൾ മാസ്റ്റർ സിലിണ്ടർ ഫ്ളൂയിഡിനെ മർദ്ദീകരിച്ചു  പൈപ്പ് ലൈനുകൾ വഴി പുറകിലെ വീൽ സിലിണ്ടറുകളിലും മുൻ വീലിലെ കാലിപ്പറുകളിലും എത്തിക്കുന്നു. വീൽസിലിണ്ടറുകളിലെത്തുന്ന ഫ്ളൂയിഡ് പിസ്റ്റണുകളെ ഇരു വശത്തേക്ക് തള്ളുന്നു. പിസ്റ്റണുകളുടെ ഈ ചലനം ബ്രേക്ക് ഷൂകളെ അകത്തുകയും പുറകിലെ ബ്രേക്കുകളെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. മുൻവശത്തെ കാലിപ്പറിൽ എത്തുന്ന ഫ്ളൂയിഡ് അവിടുത്തെ പിസ്റ്റണിനെയും ഫിക്ഷൻ പാഡിനെയും ഡിസ്കിനെതിരായി ചലിപ്പിക്കുകയും മുൻബ്രേക്കുകളെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.
    വാഹനങ്ങളിൽ കൂടുതലായും സർവ്വീസ് ബൈക്കുകളായി ഹൈഡ്രോളിക് ബ്രേക്കുകളും പാർക്കിങ്ങ് ബ്രേക്കുകളായി മെക്കാനിക്കൽ ബ്രേക്കുകളുമാണ് ഉപയോഗിക്കുന്നത്. ഹൈഡ്രോളിക് ബ്രേക്ക് വ്യവസ്ഥയിൽ ബ്രേക്ക്
സ്വതന്ത്രമായിരിക്കുന്ന അവസരത്തിലും ഒരു ചെറിയ മർദ്ധം നിലനിർത്തിയിരിക്കും. ബ്രേക്ക് സ്വതന്ത്രമാകുന്ന അവസരത്തിൽ വീൽസിലിണ്ടറുകളിലും, പൈപ്പ് ലൈനുകളിലും വായു പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE