HYDRAULIC OPERATION IN CLUTCH
MAIN PARTS
1. Master cylinder
2. Slave cylinder
3. Fluid reservoir
4. Flexible hose
CONSTRUCTION
The figure shows a line diagram of a hydraulically operated clutch. Such clutches are mostly used in heavy vehicles. This helps to reduce the driver's stress when disengaging large clutches. The master cylinder is connected to the slave cylinder with a flexible hose as shown in the figure. The reservoir is provided above the master cylinder.
WORKING
When the driver presses the clutch pedal, the pedal activates the master cylinder. The master cylinder pumps the hydraulic fluid filled into the fluid reservoir and delivers it to the slave cylinder. At this point the piston in the slave cylinder moves forward and the clutch release fork moves and the clutch disengages.
പ്രധാന ഭാഗങ്ങൾ
1. മാസ്റ്റർ സിലിണ്ടർ
2. സ്ലേവ് സിലിണ്ടർ
3. ഫ്ലൂയിഡ് റിസർവൊയർ
4. ഫ്ളക്സിബിൾ ഹോസ്
5. പുഷ് റോഡ്
നിർമ്മാണം
ഹൈഡ്രോളിക്കായി പ്രവർത്തിക്കുന്ന തരം ക്ലച്ചിന്റെ ലഘുവായ രൂപമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇത്തരം ക്ലച്ചുകൾ വലിയതരം വാഹനങ്ങളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. വലിയതരം ക്ലച്ചുകൾ ഡിസ്എൻഗേജ് ചെയ്യുമ്പോൾ ഡ്രൈവർക്കുണ്ടാകുന്ന ആയാസത്തെ കുറക്കുവാൻ ഇത് സഹായിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ മാസ്റ്റർ സിലിണ്ടറിനെ ഒരു ഫ്ളക്സിബിൾ ഹോസ് ഉപയോഗിച്ച് സ്ലേവ് സിലിണ്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നു. മാസ്റ്റർ സിലിണ്ടറിന് മുകളിലായി റിസർവോയർ നൽകിയിട്ടുണ്ട്.
പ്രവർത്തനം
ഡ്രൈവർ ക്ലച്ച് പെഡലിൽ അമർത്തുമ്പോൾ പെഡൽ മാസ്റ്റർ സിലണ്ടറിനെ പ്രവർത്തിപ്പിക്കുന്നു. മാസ്റ്റർ സിലണ്ടർ ഫ്ളൂയിഡ് റിസർവ്വോയറിൽ നിറച്ചിരിക്കുന്ന ഹൈഡ്രോളിക് ഫ്ളൂയിഡിനെ പമ്പ് ചെയ്ത് സ്ളേവ് സിലണ്ടറിൽ എത്തിക്കുന്നു. ഈ സമയം സ്ളേവ് സിലണ്ടറിലെ പിസ്റ്റൺ മുൻപോട്ട് ചലിക്കുകയും ക്ലച്ച് റിലീസ് ഫോർക്കിനെ ചലിപ്പിച്ച് ക്ലച്ച് ഡിസ്എൻഗേജ് ചെയ്യിക്കുകയും ചെയ്യുന്നു.