DIAPHRAGM CLUTCH


 MAIN PARTS

1. Fly wheel

2. Clutch plate

3. Pressure plate

4. Diaphragm spring

5. clutch shaft

6. Throwout bearing

7. Pivot

8. Clutch cover.


CONSTRUCTION:

Different parts of diaphragm clutch are arranged in the order for its proper working. The most important part of diaphragm clutch is diaphragm spring which is used to apply the recommended pressure to the pressure plate.There are some other parts also which helps in proper functioning of clutch like flywheel, pressure plate, thrust bearing, hub and mechanism for engaging and disengaging of clutch.The clutch plate move axially in the driven shaft and is attached with the hub between the flywheel and pressure plate.It is must in a clutch disc to have both side friction lining because it is mounted between the flywheel and pressure plate.

In the clutch, friction is responsible for the torque transmission. The pressure plate is attached with the flywheel and diaphragm springs.The main function of pressure plate is to help clutch plate to move towards the flywheel.A lever is attached to thrust bearings with some mechanism on driven shaft which transmits input and output motion from clutch pedal.

 WORKING:

The clutch is always in engage condition, when the driver press the clutch pedal the pressure plate moves opposite direction of the forces applied by the diaphragm spring. It causes to make a gap between clutch plate and fly wheel. So the power from the engine can't be transmit at this time. This condition of clutch is known as clutch disengage.


 :



[ മലയാള പരിഭാഷ ]

പ്രധാന ഭാഗങ്ങൾ


1. ഫ്ലൈ വീൽ

2. ക്ലച്ച് പ്ലേറ്റ്

2. പ്രഷർ പ്ലേറ്റ്

3. ക്ലച്ച് ഷാഫ്റ്റ്

4. സെൻട്രിഫ്യൂഗൽ വെയിറ്റ്

5. ലിവർ

6. ഡയഫ്രം സ്പ്രിംഗ്

7. ത്രോഔട്ട്‌ ബെറിങ്

8. പിൻ

നിർമാണം 

സിംഗിൾ പ്ലേറ്റ് ക്ലച്ചുകളോട് വളരെയധികം സാമ്യമുള്ളതരം ക്ലച്ചുകളാണ് ഡയഫ്രം സ്പ്രിംഗ്  ടൈപ്പ് ക്ലച്ചുകൾ. സിംഗിൾ പ്ലേറ്റ് ക്ലച്ചുകളിൽ നിന്നും വ്യത്യസ്തമായി ക്ലച്ച് സ്പ്രിങ്ങായി (കോയിൽ ടൈപ്പ്) ഡയഫ്രം  ടൈപ്പ്  സ്പ്രിങ്ങാണ് ഉപയോഗിക്കുന്നത്. കോണിക്കൽ ആകൃതിയിൽ നിർമ്മിച്ചിരി ക്കുന്ന ഡയഫ്രം സ്പ്രിങ്ങാണ് ക്ലച്ച് എൻഗേജ് അവസ്ഥയിൽ സ്ഥിതിചെയ്യാനാവശ്യമായ ബലം നൽകുന്നത്.

ക്ലച്ച് കവർ എൻജിൻ ഫ്ളെവീലുമായി ബോൾട്ടുകളുടെ സഹായത്താൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. പ്രഷർ പ്ലേറ്റിനു പുറകിലായിട്ടാണ് ഡയഫ്രം സ്പ്രിംഗ് നൽകിയിരിക്കുന്നത്. ഡയഫ്രത്തിന്റെ പുറത്തെ വക്കുകൾ പ്രഷർ പ്ലേറ്റിൽ കൊടുത്തിരിക്കുന്ന വെട്ടിലേക്ക് കയറ്റി നിർത്തിയിരിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ രണ്ട് പിവട്ട് റിങ്ങുകളുടെയും ഒരു പിന്നിന്റെയും സഹായത്താൽ ഡയഫ്രത്തെ പിവട്ട് ചെയ്തിരി ക്കുന്നു. ഡയഫ്രം സ്പ്രിങ്ങിന്റെ മദ്ധ്യത്തിലായി ഒരു ത്രോ ഔട്ട് ബെയറിങ്ങ് ഉപയോഗിച്ച് മർദ്ദം ചെലുത്താൻ സാധിക്കും.

പ്രവർത്തനം 

സാധാരണ അവസ്ഥയിൽ കോണിക്കൽ ആകൃതിയിലുള്ള ഡയഫ്രം സ്പ്രിങ്ങിന്റെ മർദ്ദത്താൽ പ്രഷർ പ്ലേറ്റ് ഫളെവീലിന്റെ വശത്തേക്ക് അമർന്ന് നിൽക്കുന്നു. ക്ലച്ച് പ്ലേറ്റ് ഫ്ലൈവീലിനും, പ്രഷർ പ്ലേറ്റിനും ഇടക്ക് അമരുന്നതിനാൽ ക്ലച്ച് ഈ സമയം എൻഗേജ് അവസ്ഥയിൽ ആയിരിക്കും.

ക്ലച്ച് ഡിസ്എൻഗേജ് ചെയ്യുന്നതിനായി ഡ്രൈവർ പെഡലിൽ കാല് അമർത്തുമ്പോൾ ത്രോഔട്ട് ബെയറിംഗ് മുന്നോട്ട് ചലിക്കുകയും ഡയഫ്രത്തിന്റെ ഉൾഭാഗത്തെ അകത്തേക്ക് തള്ളുകയും ചെയ്യുന്നു. ഈ സമയം പിവട്ട് കേന്ദ്രീകരിച്ച് ഡയഫ്രത്തിന്റെ പുറത്തെ അഗ്രം വെളിയിലേക്ക് ചലിക്കുകയും പ്രഷർ പ്ലേറ്റിനെ ഫ്ലൈ വീലിൽ നിന്നും അകത്തിമാറ്റുകയും ചെയ്യുന്നു. ഇങ്ങനെ ഫ്ളെവീലിനും പ്രഷർ പ്ലേറ്റിനും ഇടയിൽ വിടവ് വർദ്ധിക്കുകയും ക്ലച്ച് ഡിസ്എൻഗേജ് ആകുകയും ചെയ്യുന്നു.


ഗുണങ്ങൾ

 1. സാധാരണ ക്ലച്ചുകളെ അപേക്ഷിച്ച് വലിപ്പക്കുറവാണ്.

2. ഡിസ്എൻഗേജ് ചെയ്യുന്നതിനായി കുറച്ചു പ്രയത്നം മതിയാകും.

3. ഡയഫ്രം, ക്ലച്ച് സ്പ്രിഗായും റിലീസ് ലിവറായും പ്രവർത്തിക്കുന്നതി നാൽ ക്ലച്ച് ഘടകങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE