MECHANICAL SERVO BRAKE - 22
പഴയകാല വാഹനങ്ങളിലാണ് മെക്കാനിക്കൽ സെർവോ ബ്രേക്കുകൾ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇത്തരം വ്യവസ്ഥ ഉപയോഗിക്കുന്നില്ല. മെക്കാനിക്കൽ സെർവോ ബ്രേക്കുകളുടെ പ്രവർത്തനം വിശദമാക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡിസ്ക് A വാഹനം ചലിക്കുന്നതോടോപ്പം തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെ ഗിയർ ബോക്സിന്റെ മെയിൻ ഷാഫ്റ്റിലോ, പ്രൊപ്പല്ലർ ഷാഫ്റ്റിലോ ഘടിപ്പിച്ചിരിക്കുന്നു. ഡിസ്ക് A യുടെ അടൂത്തായി ഡിസ്ക് B നൽകിയിരി ക്കുന്നു. ഡിസ്ക് B യുടെ ഷാഫുമായി ലിവർ C ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ C യിൽനിന്നും റോഡ് D വഴി ബ്രേക്കുകൾ പ്രവർത്തിപ്പിക്കുന്നു. ഡിസ്ക് A തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഡിസ്ക് B യെ F എന്ന ഒരു ബലത്താൽ അമർത്തുന്നു. ഈ സമയം ഡിസ്ക് A യോടൊപ്പം ഡിസ്ക് B യും തിരിയുവാൻ ശ്രമിക്കുന്നു. ഡിസ്ക് B തിരിയുന്നതിന്റെ ഫലമായി റോഡ് D മുന്നോട്ട് ചലിച്ച് ബ്രേക്ക് സാധ്യമാക്കുന്നു. ബ്രേക്ക് പ്രവർത്തിച്ചുകഴിയുമ്പോൾ റോഡ് D യുടെ മുന്നോട്ടുള്ള ചലനം നിലക്കുന്നു. ഇക്കാരണത്താൽ ഡിസ്ക് B ക്ക് തുടർന്ന് തിരിയുവാൻ കഴിയാതെ വരികയും അവക്കിടയിൽ സ്ലിപ്പ് സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സെർവോ ബ്രേക്കുകൾ വാഹനം മുൻപോട്ട് ചലിക്കുമ്പോൾ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ഡിസ്കിന്റെ ഇരുവശത്തേക്കുമുള്ള ചല നത്തിൽ പ്രവർത്തിക്കുന്ന സെർവോ ബ്രേക്കിന്റെ ചിത്രമാണ് താഴെ നൽകി യിരിക്കുന്നത്.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന X,Y എന്നീ ചെയിനുകൾ ഏത് വശത്തേക്കും വളക്കുവാൻ കഴിവുള്ളതാണ്. ഇവക്ക് വലിഞ്ഞുനിൽക്കുമ്പോൾ ബലത്തെ കൈമാറ്റം ചെയ്യാൻ കഴിയും. ഡിസ്ക് B ഘടികാരദിശയിൽ തിരിയുമ്പോൾ ചെയിൻ X മാത്രം വലിയുകയും ബെൽകാങ്ക് ലിവറിനെ മുകളിലേക്കുയർത്തി ബ്രേക്ക് സാധ്യമാക്കുകയും ചെയ്യുന്നു. എന്നാൽ വാഹനം പുറകിലേക്ക് ചലിക്കുമ്പോൾ ഡിസ്കിന്റെ കറക്കം വിപരീത ദിശയിലാകുന്നു. ഈ സമയം ചെയിൻ Y മാത്രം വലിയുകയും വീണ്ടും ബെൽഗ്രാങ്ക് ലിവറിനെ ഉയർത്തി ബ്രേക്ക് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.