MULTI PLATE CLUTCH
MAIN PARTS
1. FLY WHEEL
2. CLUTCH PLATES
3. SPIGOT
4. PRESSURE PLATE
5. CLUTCH SPRING
6. CLUTCH SHAFT
CONSTRUCTION
In this type of clutch, two or more clutch discs are used to increase the frictional area. The pressure plates and clutch plates are alternatively arranged on the clutch shaft and compressed by a number of pressure springs. These clutches may be dry or wet. Also the clutch plates are placed in between fly wheel and pressure plate.
WORKING
The clutch is always in engage condition, when the driver press the clutch pedal the pressure plate moves opposite direction of the forces applied by the pressure spring. It causes to make a gap between clutch plates and fly wheel. So the power from the engine can't be transmit at this time. This condition of clutch is known as clutch disengage.
When the driver releases the clutch pedal, the compressed clutch spring push the clutch plates to the flywheel through the pressure plate. So the clutch plates rotate with flywheel. It helps to transmit the power from flywheel to clutch shaft. It called clutch is in engage condition.
പ്രധാന ഭാഗങ്ങൾ
1. ഫ്ലൈ വീൽ
2. ക്ലച്ച് പ്ലേറ്റുകൾ
3. പ്രഷർ പ്ലേറ്റ്
4. ക്ലച്ച് സ്പ്രിംഗ്
5. സ്പൈജെറ്റ്
6. ക്ലച്ച് ഷാഫ്റ്റ്
നിർമാണം
സിംഗിൾ പ്ലേറ്റ് ക്ലച്ചിനോട് വളരെയധികം സാമ്യമുള്ളതാണ് മൾട്ടിപ്ലേറ്റ് ക്ലച്ചുകൾ. എന്നാൽ സിംഗിൾ പ്ലേറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഇത്തരം ക്ലച്ചുകളിൽ ഒന്നിൽ കൂടുതൽ ക്ലച്ചുപ്ലേറ്റുകൾ ഉപയോഗിക്കുന്നു. ഇത്തരം ക്ലച്ചുകളുടെ പ്രധാനഭാഗങ്ങൾ. ഫ്ലൈ വീലുമായി ഘടിപ്പിച്ചിരിക്കുന്ന ഒരു ഔട്ടർ കവർ, ക്ലച്ചുപ്ലേറ്റുകൾ, പ്രഷർ പ്ലേറ്റ് എന്നിവയാണ്. സിംഗിൾ പ്ലേറ്റ് ക്ലച്ചുകളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ക്ലച്ചുകളിൽ അകത്ത് പല്ലുകൾ ഉള്ളതും വെളിയിൽ പല്ലുകൾ ഉള്ളതുമായ ക്ലച്ചുപ്ലേറ്റുകൾ ഒന്നിടവിട്ട് ഉപയോഗിക്കുന്നു. വെളിയിൽ പല്ലുകൾ ഉള്ള ക്ലച്ച് പ്ലേറ്റുകൾ ഔട്ടർ കവറിലുള്ള സ്പ്ലെൻസുകളിലേക്കും, അകത്ത് പല്ലുകൾ ഉള്ള ക്ലച്ച് പ്ലേറ്റുകൾ പ്രഷർ പ്ലേറ്റിലെ ഹബ്ബിൽ നൽകിയിരിക്കുന്ന സ്പ്ലെൻസിലേക്കും കയറ്റിയിട്ടിരിക്കുന്നു.
പ്രവർത്തനം
ക്ലച്ച് എൻഗേജ് ആയിരിക്കുന്ന അവസരങ്ങളിൽ പ്രഷർ പ്ലേറ്റിന് പുറകിൽ നൽകിയിരിക്കുന്ന ത്രസ്റ്റ് സ്പ്രിങ്ങിന്റെ മർദ്ദത്താൽ പ്രഷർ പ്ലേറ്റ് ഫ്ളെവീലിലേക്ക് അമർന്ന് നിൽക്കുന്നു. ഇതുകാരണം പ്ലേറ്റുകൾക്കിടയിലുള്ള വിടവ് കുറയുകയും അവയിൽ നൽകിയിരിക്കുന്ന ഘർഷണ പ്രതലങ്ങൾ കാരണം ഫ്ളെവീലിൽ നിന്നുള്ള കറക്കം പ്ലേറ്റുകൾ വഴി ഹബ്ബിൽ എത്തുകയും അവിടെ നിന്ന് ക്ലച്ച് ഷാഫ്റ്റിൽ പ്രവേശിക്കുകയും ചെയ്യുന്നു. ക്ലച്ച് ഡിസ്എൻഗേജ് ചെയ്യേണ്ട അവസരത്തിൽ ഡ്രൈവർ ക്ലച്ച് പെഡലിൽ കൊടുക്കുന്ന ബലം പ്രഷർ പ്ലേറ്റിൽ നൽകിയിരിക്കുന്ന സ്പ്രിങ്ങുകൾക്കെതിരായി പ്രവർത്തിക്കുകയും പ്രഷർ പ്ലേറ്റ് ഫ്ളെവീലിൽ നിന്നും അകന്നുമാറുകയും ചെയ്യുന്നു. ഇതുകാരണം പ്ലേറ്റുകൾക്കിടയിലെ വിടവ് വർദ്ധിക്കുകയും പ്ലേറ്റുകൾ തമ്മിൽ സ്വത്രന്തമാകുകയും ചെയ്യുന്നു. ഇങ്ങനെ ഫ്ലൈവീലിന്റെ കറക്കം ക്ലച്ച് ഷാറ്റിൽ എത്തുന്നില്ല.
ഇത്തരം ക്ലച്ചുകൾ കൂടുതലായും സ്കൂട്ടർ, മോട്ടോർ സൈക്കിൾ, റേസിങ്ങ് കാറുകൾ, ബുൾഡോസർ തുടങ്ങിയ വാഹനങ്ങളിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. സിംഗിൾ പ്ലേറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഇത്തരം ക്ലച്ചുകൾക്ക് വലിപ്പക്കുറവും കൂടുതൽ ടോർക്ക് കൈമാറ്റം ചെയ്യുവാനുള്ള ശേഷിയും ഉണ്ട്.