TANDEM MASTER CYLINDER-17

The reliability of a tandem master cylinder is higher than that of a standard master cylinder. The fluid is pumped through two outlets for two pairs of wheels. Thus a brake on both wheels works efficiently without losing the entire brake if the brakes are lost on any one wheel.

  Above is a picture of a tandem master cylinder. Normally when the pedal is pressed (when there are no faults) the brake fluid will reach the same pressure on all four wheels. But if the front wheels fail, the second piston moves freely forward and hits the stopper. But after this the fluid between the first and second pistons is compressed and pumped to operate the rear brakes. Similarly, if the rear wheels fail, the first piston moves freely and hits the second piston. This is followed by a second when the two pistons move forward together The fluid in the front of the piston is compressed and the brakes on the front wheels are applied. In some vehicles the connection in the large compression chamber of the tandem master cylinder is connected to the front wheels as the front wheels require more braking than the rear wheels.



ടാൻഡം മാസ്റ്റർ സിലിണ്ടർ

സാധാരണ മാസ്റ്റർ സിലിണ്ടറിനെ അപേക്ഷിച്ച് ടാൻഡം മാസ്റ്റർ സിലിണ്ടറിന് റിലിയബിലിറ്റി കൂടുതലാണ്. ഇതിൽ രണ്ട് ജോഡി വീലുകൾക്ക് രണ്ട് ഔട്ട് ലെറ്റിലൂടെയാണ് ഫ്ളൂയിഡ് പമ്പ് ചെയ്യപ്പെടുന്നത്. ഇപ്രകാരം ഏതെങ്കിലും ഒരു വീലിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ മുഴുവൻ ബ്രേക്കും നഷ്ടപ്പെടാതെ രണ്ട് വീലുകളിൽ ഒരു ബ്രേക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.


ഒരു ടാൻഡം മാസ്റ്റർ സിലിണ്ടറിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സാധാരണ സമയത്ത് പെഡൽ അമർത്തുമ്പോൾ (തകരാറുകൾ ഒന്നും ഇല്ലാത്തപ്പോൾ) ബ്രേക്ക് ഫ്ളൂയിഡ് നാലു വീലുകളിലും ഒരേ പ്രഷറിൽ എത്തും. എന്നാൽ മുൻ വീലുകളിൽ തകരാറ് സംഭവിച്ചാൽ രണ്ടാമത്തെ പിസ്റ്റൺ സ്വത്രന്തമായി മുന്നിലോട്ട് ചലിച്ച് സ്റ്റോപ്പറിൽ തട്ടി നിൽക്കുന്നു. എന്നാൽ ഇതിനു ശേഷം ഒന്നാമത്തേയും രണ്ടാമത്തേയും പിസ്റ്റണു കളുടെ മധ്യത്തിലുളള ഫ്ളൂയിഡ് മർദ്ദീകരിച്ച് പമ്പ് ചെയ്യപ്പെട്ട് പുറക്  ബ്രേക്കുകളെ പ്രവർത്തിപ്പിക്കുന്നു. ഇതുപോലെ പുറക്  വീലുകളിലാണ് തകരാറെങ്കിൽ ഒന്നാമത്തെ പിസ്റ്റൺ സ്വത്രന്തമായി മുന്നോട്ട് ചലിച്ച് രണ്ടാമത്തെ പിസ്റ്റണിൽ തട്ടി നിൽക്കുന്നു. ഇതിനു ശേഷം രണ്ടു പിസ്റ്റ്ണും ഒരുമിച്ച് മുന്നോട്ടു ചലിക്കുമ്പോൾ രണ്ടാമത്തെ
പിസ്റ്റണിന്റെ മുന്നിലുളള ഫ്ളൂയിഡ് മർദ്ദീകരിച്ച് മുൻവീലുകളിലെ ബ്രേക്ക് പ്രവർത്തിപ്പിക്കുന്നു.
പുറക്  വീളുകളെ അപേക്ഷിച്ച് മുൻവീലുകളിൽ ബ്രേക്കിങ് കൂടുതൽ വേണ്ടതിനാൽ ചില വാഹനങ്ങളിൽ ടാൻഡം മാസ്റ്റർ സിലിണ്ടറിന്റെ വലിയ കംപ്രഷൻ ചേമ്പറിലെ കണക്ഷൻ മുൻവീലുകളിലേക്ക് കണക്ട് ചെയ്യുന്നു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE