VACUUM OPERATION IN CLUTCH / VACUUM CLUTCH

MAIN PARTS

1. Vacuum cylinder
2. Solinoid switch
3. Reservoir
4. Non return valve
5. Battery

CONSTRUCTION

Such clutches are operated using the low pressure generated in the inlet manifold of the vacuum operation engine. Its main components are a vacuum cylinder with a piston, a solenoid-operated valve, a reservoir and a non-return valve. The reservoir is connected to the engine inlet manifold via a non return valve. The vacuum cylinder is connected to the reservoir by a solenoid valve.

WORKING

When the switch provided on the gear lever is operated the connection between the solenoid and the battery and the valve is activated. Normally the switch will be in the off position provided in the gear lever. Due to this the connection between the solenoid and the battery is disconnected and the valve is in its low position. At this time atmospheric pressure will be felt on both sides of the piston in the reservoir.
The switch turns on when the lever is moved to shift gears and connects the solenoid to the battery. This causes the valve to rise to the top and connect the cylinder to the reservoir.In this condition the piston experiences low pressure from the reservoir on one side and atmospheric pressure on the other. The piston moves in the direction of the low pressure and the lever attached to the piston moves and disengages the clutch.When the driver shifts gears, the switch turns off and the valve returns to its original position. This causes atmospheric pressure on both sides of the piston in the cylinder. Thus the clutch returns to the engaged condition.


വാക്വം ഓപ്പറേഷൻ / വാക്വം ക്ലച്ച് 

പ്രധാന ഭാഗങ്ങൾ

1. വാക്വം സിലിണ്ടർ
2. സോളിനോയ്ഡ് സ്വിച്ച്
3. റിസർവോയർ
4. നോൺ റിട്ടേൺ വാൽവ്
5. ബാറ്ററി

നിർമാണം

വാക്വം ഓപ്പറേഷൻ എൻജിൻ ഇൻലെറ്റ് മാനിഫോൾഡിൽ ഉണ്ടാകുന്ന ന്യൂനമർദ്ദം ഉപയോഗപ്പെടുത്തിയാണ് ഇത്തരം ക്ലച്ചുകളെ പ്രവർത്തിപ്പിക്കുന്നത്. പിസ്റ്റണോടുകൂടിയ വാക്വം സിലണ്ടർ, സോളിനോയിഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാൽവ്, റിസർവോയർ, നോൺ-റിട്ടേൺ വാൽവ് എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. റിസർവ്വോയറിനെ എൻജിൻ ഇൻലെറ്റ് മാനിഫോൾഡുമായി നോൺ റിട്ടേൺ വാൽവ് വഴി ബന്ധിപ്പിക്കുന്നു. വാക്വം സിലണ്ടറും റിസർവ്വോയറും തമ്മിൽ സോളിനോയിഡ് വാൽവ് വഴി ബന്ധിപ്പിക്കുന്നു.

പ്രവർത്തനം 

ഗിയർ ലിവറിൽ നൽകിയിരിക്കുന്ന സ്വിച്ച് പ്രവർത്തിപ്പിക്കുമ്പോൾ സോളിനോയ്ഡും ബാറ്ററിയും തമ്മിൽ ബന്ധം സ്ഥാപിക്കുകയും വാൽവ് പ്രവർത്തിക്കുകയും ചെയ്യുന്നു.
     സാധാരണ അവസ്ഥയിൽ ഗിയർ ലിവറിൽ നൽകിയിരിക്കുന്ന സ്വിച്ച് ഓഫ് അവസ്ഥയിൽ ആയിരിക്കും. ഇക്കാരണത്താൽ സോളിനോയിഡും ബാറ്ററിയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ട് വാൽവ് അതിന്റെ താഴ്ന്ന അവസ്ഥയിൽ സ്ഥിതി ചെയ്യുന്നു. ഈ സമയം റിസർവോയറിലെ പിസ്റ്റ്ണിന്റെ ഇരുവശത്തും അന്തരീക്ഷമർദ്ദമായിരിക്കും അനുഭവപ്പെടുന്നത്.
     ഡ്രൈവർ ഗിയർ മാറുന്നതിനായി ലിവർ ചലിപ്പിക്കുമ്പോൾ സ്വിച്ച് ഓൺ ആകുകയും, സോളിനോയ്ഡിനെ ബാറ്ററിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുകാരണം വാൽവ് മുകളിലേക്കുയർന്ന് സിലണ്ടറിനെ റിസർവ്വോയറുമായി ബന്ധിപ്പിക്കുന്നു. ഈ അവസ്ഥയിൽ പിസ്റ്റണിന്റെ ഒരു വശത്ത് റിസർവ്വോയറിൽ നിന്നുള്ള ന്യൂനമർദ്ദവും മറുവശത്ത് അന്തരീക്ഷമർദ്ദവും അനുഭവപ്പെടുന്നു. പിസ്റ്റൺ ന്യൂനമർദ്ദം അനുഭവപ്പെടുന്ന ദിശയിലേക്ക് നീങ്ങുകയും പിസ്റ്റണുമായി ഘടിപ്പിച്ചിരിക്കുന്ന ലിവർ ചലിച്ച് ക്ലച്ചിനെ ഡിസ്എൻഗേജ് ചെയ്യുന്നു. ഡ്രൈവർ ഗിയർ മാറ്റിക്കഴിയുമ്പോൾ സ്വിച്ച് ഓഫ് ആകുകയും വാൽവ് അതിന്റെ പഴയ അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. ഇക്കാരണത്താൽ സിലണ്ടറിലെ പിസ്റ്റണിന്റെ ഇരുവശത്തും അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്നു. ഇങ്ങനെ ക്ലച്ച് വീണ്ടും എൻഗേജ് അവസ്ഥയിൽ എത്തുന്നു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE