WHEEL CYLINDER -18


CONSTRUCTION

Above is a picture of a wheel cylinder. It will have two spring loaded aluminum pistons and rubber cups. Rubber cups are provided to prevent leakage of hydraulic fluid entering the wheel cylinder. In addition, the spring provided between the pistons are attached to the piston. The slots for connecting the ends of the brake shoe to the piston are provided on the sides of the piston. And  Dust covers are provided on both sides of wheel cylinder to prevent dust and dirt from entering. The wheel cylinder also has a bleeder screw for brake bleeding.

WORKING


When the driver applies the brakes, the compressed fluid from the master cylinder enters the cylinder through the inlet hole. Then the pistons move along with the rubber cups due to the pressure. This way the brake shoes pull away from the retractor springs and make the brakes possible. When the driver shifts his foot from the brake pedal, the pressure in the line decreases and the pistons move inward due to the pressure of the retractor spring.

നിർമാണം


ഒരു വീൽ സിലിണ്ടറിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിരിക്കുന്നത്. ഇതിൽ രണ്ട് സ്പ്രിങ്ങ് ലോഡഡ് അലൂമിനിയം പിസ്റ്റണുകളും റബ്ബർ കപ്പുകളും ഉണ്ടായിരിക്കും. വീൽ സിലിണ്ടറിനുള്ളിലേക്ക് എത്തുന്ന ഹൈഡ്രോളിക് ഫ്ളൂയിഡിന്റെ ചോർച്ച തടയുന്നതിനുവേണ്ടിയാണ് റബ്ബർ കപ്പുകൾ നൽകിയിരിക്കുന്നത്. കൂടാതെ പിസ്റ്റണുകൾക്കിടയിൽ നൽകിയിരിക്കുന്ന സ്പ്രിങ്ങ് റബ്ബർ കപ്പുകളെ പിസ്റ്റണുമായി ചേർത്ത് നിർത്തുന്നു. ബ്രേക്ക് ഷൂവിന്റെ അഗ്രങ്ങൾ പിസ്റ്റണുമായി ബന്ധപ്പെടുത്തുന്നതിനാവശ്യമായ സ്ലോട്ടുകൾ പിസ്റ്റണിന്റെ വശങ്ങളിൽ നൽകിയിരിക്കും. കൂടാതെ വീൽ സിലിണ്ടറിന്റെ
ഇരുവശങ്ങളിലും പൊടിയും ചെളിയും അകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുവേണ്ടി ഡസ്റ്റ് കവറുകൾ നൽകിയിരിക്കും. ബ്രേക്ക്  ബ്ലീഡിങ്ങിനുവേണ്ടി ഒരു ബ്ലീഡർ സ്ക്രൂവും വീൽ സിലണ്ടറിൽ ഉണ്ടായിരിക്കും.

പ്രവർത്തനം

ഡ്രൈവർ ബ്രേക്ക് പ്രവർത്തിപ്പിക്കുമ്പോൾ  മാസ്റ്റർ സിലണ്ടറിൽ നിന്നും മർദ്ധീകരിച്ച ഫ്ളൂയിഡ് ഇൻലെറ്റ് ഹോളിൽകൂടി സിലണ്ടറിനുള്ളിൽ കടക്കുന്നു. അപ്പോൾ മർദ്ധം കാരണം റബ്ബർ കപ്പുകൾക്കൊപ്പം പിസ്റ്റണുകളും ഇരുവശങ്ങളിലേക്ക് നീങ്ങുന്നു. ഇങ്ങനെ ബ്രക്ക് ഷൂകൾ റിട്രാക്ടർ സ്പ്രിങ്ങുകൾക്കെതിരായി അകലുകയും ബ്രേക്ക് സാധ്യമാകുകയും ചെയ്യുന്നു. ബ്രേക്ക് പെഡലിൽ നിന്നും ഡ്രൈവർ കാല് മാറ്റുമ്പോൾ ലൈനിലെ മർദ്ധം കുറയുകയും റിട്രാക്ടർ സ്പ്രിങ്ങിന്റെ മർദ്ധത്താൽ പിസ്റ്റണുകൾ അകത്തേക്ക് ചലിക്കുകയും ചെയ്യുന്നു. 

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE