REQUIREMENTS OF BRAKE SYSTEM-02
REQUIREMENTS OF A BRAKE SYSTEM
1. Less stopping distance
2. Low maintenance cost
3. Must have parking brake
4. Low driver effort to press the brake pedal
5. Must have secondary brakes
6. A brake system have good heat dissipation property
7. The brake system can't link with suspension, steering systems.
8. To stop or slow down the vehicle in the shorter possible distance in emergencies.
9. Control the vehicle to be maintained when descending a hill.
ആവശ്യകത
1.അത്യാവശ്യ ഘട്ടങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിനുള്ളിൽ സുരക്ഷി തമായി നിർത്താൻ കരുത്തുള്ളതായിരിക്കണം ബ്രേക്കുകൾ. കൂടാതെ ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന സമയം വാഹനം തെന്നിനീങ്ങാതെ ഡ്രൈവർക്ക് ശരിയായി നിയന്ത്രിക്കുവാൻ കഴിയുന്നതും ആയിരിക്കണം.
2. നിരന്തരമായ ഉപയോഗം കാരണം ബേക്കിന്റെ കാര്യക്ഷമതക്ക് ഒട്ടും കുറവുണ്ടാകാൻ പാടില്ല.
3. കുത്തനെയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തുമ്പോൾ അതേ അവസ്ഥയിൽ തുടങ്ങാനായി പ്രത്യേകം പ്രവർത്തിക്കുന്ന ഒരു ബ്രേക്ക് ഉണ്ടായിരിക്കണം.
4. കുറഞ്ഞ അറ്റകുറ്റപ്പണികൾ ഉള്ളതായിരിക്കണം.
5. വാഹനം നിർത്തുവാനായി പെഡലിൽ നൽകുന്ന പ്രയത്നം വളരെ കുറവായിരിക്കണം.
6. പെഡലിൽ കാല് അമർത്തുന്ന സമയവും, ബ്രേക്ക് പ്രവർത്തിക്കുന്ന സമയവും തമ്മിലുള്ള അന്തരം കുറവായിരിക്കണം.
7. സസ്പെൻഷൻ, സ്റ്റിയറിങ്ങ് എന്നിവയുടെ പ്രവർത്തനത്തിന് തടസമാകരുത്
8. താപത്തെ നീക്കം ചെയ്യുവാൻ കഴിവുള്ളതായിരിക്കണം
9. പ്രൈമറി ബ്രേക്കുകൾ തകരാറിലാകുമ്പോൾ പ്രവർത്തിപ്പിക്കാനായി സെക്കന്ററി ബ്രേക്കുകൾ കൂടെ ചേർത്തിരിക്കണം.
10. ബ്രേക്കുകൾ പ്രവർത്തിപ്പിക്കുമ്പോൾ വാഹനം പാതയിൽ നിന്നും വ്യതി ചലിക്കുവാനോ ശബ്ദം പുറപ്പെടുവിക്കാനോ പാടില്ല.