SEMI CENTRIFUGAL CLUTCH



SEMI CENTRIFUGAL CLUTCH

MAIN PARTS

1. FLY WHEEL
2. CLUTCH PLATE
3. PRESSURE PLATE
4. CENTRIFUGAL WEIGHT
5. LEVER
6. CLUTCH SPRING
7. CLUTCH SHAFT

CONSTRUCTION

This types of clutch is commonly used in heavy duty vehicles. Centrifugal force is used to keep the clutch in the engaged position at the engine r.p.m is high to avoid the clutch slippage. It operated automatically depending upon  the engine speed. The lever with centrifugal weight and clutch spring is placed back side of the pressure plate. Also the clutch plate is placed in between fly wheel and pressure plate.

WORKING

When the engine is working, the clutch spring helps the clutch in engage position. If the engine speed increases the centrifugal weights fly off due to the centrifugal force. The lever on the weight presses the pressure plate and clutch plate on the flywheel. Which assists in preventing slippage of the driven plate.

സെമി സെൻട്രിഫ്യൂഗൽ ക്ലച്ച്


പ്രധാന ഭാഗങ്ങൾ
 

1. ഫ്ലൈ വീൽ
2. ക്ലച്ച് പ്ലേറ്റ്
3. പ്രഷർ പ്ലേറ്റ്
4. സെൻട്രിഫ്യൂഗൽ വെയിറ്റ്
5. ലിവർ
6. ക്ലച്ച് ഷാഫ്റ്റ്
7. ക്ലച്ച് സ്പ്രിംഗ്

 

പവ്വർ ഔട്ട്പുട്ട് കൂടിയതരം എൻജിനുകളിൽ ഫളെവീലിനെതി രായി പ്രഷർ പ്ലേറ്റിൽ ത്രസ്റ്റ് സ്പ്രിംഗുകൾ ചെലുത്തുന്ന ബലം വളരെ കൂടുതൽ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ക്ലച്ച് ഡിസ്എൻഗേജ് ചെയ്യുന്നതിനായി ഡ്രൈവർക്ക് കൂടുതൽ പ്രയത്നിക്കേണ്ടതായി വരുന്നു.വലിയതരം ക്ലച്ചുകളിൽ ഡിസ്എൻഗേജ് സമയത്ത് ഡ്രൈവർക്കുണ്ടാകുന്ന ആയാസത്തെ കുറക്കുവാൻ സെമി സെൻട്രിഫ്യൂഗൽ ക്ലച്ചുകൾ സഹായിക്കുന്നു.

നിർമാണം

സെമിസെൻട്രിഫ്യൂഗൽ തരം ക്ലച്ചുകളെ കുറഞ്ഞ വേഗതകളിൽ ടോർക്ക് കൈമാറ്റം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ക്ലച്ച് സ്പ്രിങ്ങു കൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എൻജിന്റെ സ്പീഡ് വർദ്ധിക്കുമ്പോൾ സെൻട്രിഫ്യൂഗൽ ഫോഴ്സ് ടോർക്ക് കൈമാറ്റത്തിന് സഹായിക്കുന്നു. ഇത്തരം ക്ലച്ചുകളിൽ ഉപയോഗിക്കുന്ന ഒരു സെൻട്രിഫ്യൂഗൽ മെക്കാനിസത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിലെ ലിവറിന്റെ പുറത്തെ അഗത്തിലായി സെൻട്രിഫ്യൂഗൽ വെയ്റ്റ് നൽകിയിരിക്കുന്നു. ലിവറിനെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ പ്രഷർ പ്ലേറ്റുമായും, ക്ലച്ച് കവറുമായും ബന്ധിപ്പിച്ചിരിക്കുന്നു.

പ്രവർത്തനം

കുറഞ്ഞ എൻജിൻ വേഗതകളിൽ ക്ലച്ച് സ്പ്രിങ്ങിന്റെ മർദ്ദത്താൽ പ്രഷർ പ്ലേറ്റ്, ഫളെവീലിലേക്ക് ക്ലച്ച് പ്ലേറ്റിനെ അമർത്തി നിർത്തുകയും ടോർക്ക് ട്രാൻസ്മിഷൻ സാധ്യമാക്കുകയും ചെയ്യുന്നു. കൂടിയ എൻജിൻ വേഗതകളിൽ ക്ലച്ച് സ്പ്രിങ്ങിന്റെ ബലം കൊണ്ട് മാത്രം പ്രഷർ പ്ലേറ്റിനെ വീലിലേക്ക് അമർത്തി നിർത്താൻ കഴിയാതെ വരുന്നു. ഈ സമയം സെൻട്രി ഫ്യൂഗൽ വെയ്റ്റ് ഘടിപ്പിച്ചിരിക്കുന്ന ലിവർ ഫുൾകം കേന്ദ്രമാക്കി ചലിക്കുകയും പ്രഷർ പ്ലേറ്റിനെ ഫ്ളെവീലിലേക്ക് അമർത്തി നിർത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. പ്രഷർ പ്ലേറ്റിൽ അനുഭവപ്പെടുന്ന കൂടിയ സെൻട്രിഫ്യൂഗൽ ഫോഴ്സിനെ നിയന്ത്രിക്കുന്നതിനായി ലിവറിലായി ഒരു അഡ്ജസ്റ്റിങ്ങ് നട്ട്നൽകിയിരിക്കും. പ്രഷർ പ്ലേറ്റിൽ അനുഭവപ്പെടുന്ന ഫോഴ്സ് എൻജിന്റെ വേഗത്തിന്റെ വർഗ്ഗത്തിന് നേർ അനുപാതത്തിൽ ആയിരിക്കും

 


Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE